HOME
DETAILS
MAL
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം
backup
January 19 2021 | 18:01 PM
കൊച്ചി: ഒണ്‍ലൈന്‍ വഴി വായ്പാ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കി. ഒണ്‍ലൈന്‍ വഴി വായ്പാ തട്ടിപ്പുമായി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറാനും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."