ലീഗ് സ്ഥാനാര്‍ഥിപ്പട്ടിക ഫെബ്രുവരി ആദ്യം
ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികള്‍ വേണ്ടെന്നാണ് പ്രാദേശിക വികാരം
മലപ്പുറം:നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി മലപ്പുറം ജില്ലയില്‍ യു.ഡി.എഫ് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം.ഇതില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഫെബ്രുവരി ആദ്യം പ്രഖ്യാപിക്കും.ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 ഇടങ്ങളിലാണ് ലീഗ് മല്‍സരിക്കുന്നത്.ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികള്‍ വേണ്ടെന്നാണ് പ്രാദേശിക വികാരം.
ജില്ലയില്‍ നിലവിലുള്ള എം.എല്‍.എമാരില്‍ മഞ്ഞളാംകുഴി അലി,ടി.വി ഇബ്‌റാഹിം,പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍,പി.കെ ബഷീര്‍,പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍,മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ.പി. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ക്ക് ഇത്തവണയും സീറ്റുണ്ടാകുമെന്നാണ് സൂചന.പി.കെ കുഞ്ഞാലിക്കുട്ടി,കെ.പി.എ മജീദ്,പി.വി അബ്ദുല്‍ വഹാബ്,പി.എം.എ സലാം,അബ്ദുറഹിമാന്‍ രണ്ടത്താണി,യു.എ ലത്തീഫ്,കുറുക്കോളി മൊയ്തീന്‍ തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നിട്ടുണ്ട്.ഇതില്‍ അഡ്വ.പി. ഷംസുദ്ദീനെ പാര്‍ലമെന്റിലേക്ക് മല്‍സരിപ്പിക്കുന്നതും ആലോചനയിലുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളോട് സജീവമാകാന്‍ മുസ്‌ലിംലീഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഇന്നലെ മണ്ഡലതല യോഗങ്ങള്‍ ആരംഭിച്ചു.
പെരിന്തല്‍മണ്ണയിലാണ് യോഗങ്ങള്‍ക്ക് തുടക്കമായത്.ഏറനാട്,തിരൂരങ്ങാടി,തിരൂര്‍ മണ്ഡലങ്ങളില്‍
ബുധനാഴ്ചയും,മഞ്ചേരി,വണ്ടൂര്‍,മങ്കട,മലപ്പുറം,കോട്ടക്കല്‍,താനൂര്‍,പൊന്നാനി,തവനൂര്‍,വേങ്ങര മണ്ഡലങ്ങളില്‍ വ്യാഴാഴ്ചയും,നിലമ്പൂര്‍,കൊണ്ടോട്ടി മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയും കണ്‍വന്‍ഷനുകള്‍ നടക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരേ 23ന് മണ്ഡല തലത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാനും,25ന് സംസ്ഥാനതല നേതാക്കളെ പങ്കെടുപ്പിച്ച് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."