HOME
DETAILS

സംസ്ഥാന ബജറ്റ് "ബാലറ്റ് ബജറ്റ്": ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

  
backup
January 20 2021 | 04:01 AM

india-frotenity-forum-200121

     റിയാദ്: സംസ്ഥാനത്ത് അവതരിപ്പിച്ച ബജറ്റ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ മാത്രമാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരള ചാപ്റ്റർ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷയും പിന്നാക്ക വിഭാഗങ്ങളെയും വേണ്ട രീതിയിൽ പരിഗണിക്കാത്ത ബജറ്റിൽ കേവലം ഇരുപതു 'ശതമാനമുള്ള സവർണ വിഭാഗത്തെ പ്രത്യേകം പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. മുന്നോക്ക സമുദായ ക്ഷേമത്തിന് മുപ്പത്തി ഒന്നു കോടി രൂപയാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിൽ സവർണ വിഭാഗത്തെ ഒപ്പം നിർത്താനുള്ള പിണറായി സർക്കാരിൻ്റെ തന്ത്രമാണിത്.

   ഒരുവശത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ചിലവ് ചുരുക്കൽ അനിവാര്യമാണെന്നും പറയുന്ന ധനമന്ത്രി മറുവശത്ത് പ്രഖ്യാപനങ്ങളുടെ പെരുമഴ തീർത്തതോടെ ബജറ്റ് പ്രഹസനമായി മാറി. മുൻകാല ബജറ്റുകളിൽ നൂറുക്കണക്കിന് പൊള്ളായായ വാഗ്ദാനങ്ങള്‍ നല്‍കിയ ധനമന്ത്രി ഇത്തവണയും സമാനമായ വാഗ്ദാനങ്ങൾ ആവർത്തിച്ചിരിക്കുന്നു. മൂന്ന് മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിൽ വാഗ്ദാനങ്ങളുടെ തള്ളിക്കയറ്റം ഉണ്ടായെങ്കിലും അത് നിറവേറ്റാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും ഈ ബജറ്റിലില്ലെന്നതും നിരാശജനകമാണ്.

    പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിപ്പിച്ച് വോട്ടു തട്ടുന്നതിനായി മെനഞ്ഞെടുത്ത തട്ടിക്കൂട്ട് ബജറ്റാണിതെന്നതിൽ സംശയമില്ലെന്നും, പ്രവാസികൾ ഇതിൽ വഞ്ചിതരാവരുതെന്ന് ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരള ചാപ്റ്റർ ആക്ടിംങ്ങ് പ്രസിഡന്റ് അൻസാർ ആലപ്പുഴ, സെക്രട്ടറി സൈദലവി ചുള്ളിയൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലക്ടറുടെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  2 months ago
No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago