HOME
DETAILS

സംവരണവും മുന്നണികളുടെ നിലപാടുകളും

  
backup
January 24 2021 | 21:01 PM

54656252-2021

കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുഖത്താണ്. എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എ സഖ്യകക്ഷികളുമെല്ലാം പ്രകടനപത്രിക തയാറാക്കുന്ന അണിയറ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഓരോ മുന്നണിയും ജനങ്ങളെ നേരില്‍ കണ്ടും അല്ലാതെയും അടുത്ത കേരളം എങ്ങനെയാവണമെന്ന് അഭിപ്രായം തേടുമ്പോള്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഓരോ പാര്‍ട്ടിയുടെയും പ്രകടനപത്രികയെ കാതോര്‍ക്കുന്നത്. സംസ്ഥാനത്തെ 80 ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ സമീപകാലത്തായി സംവരണ വിഷയത്തിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് മാറ്റത്തില്‍ ആശങ്കയിലാണ്. 103ാം ഭരണഘടനാ ഭേദഗതിയുടെ മറപിടിച്ച് സംവരണ വിഷയത്തില്‍ സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ നടത്തിയത് വന്‍ അട്ടിമറിയാണ്. ഈ അട്ടിമറിയുടെ പശ്ചാത്തലത്തിലാണ് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ ആശങ്ക വര്‍ധിക്കുന്നത്.


തൊഴില്‍, വിദ്യാഭ്യാസ, അധികാര കേന്ദ്രങ്ങളില്‍നിന്ന് പല കാരണങ്ങളാല്‍ അകറ്റപ്പെട്ട പിന്നോക്ക വിഭാഗങ്ങളുടെ തിരിച്ചുവരവിന് ചെറിയതോതിലെങ്കിലും പരിഹാരമാകുമെന്ന നിലക്കാണ് സംവരണം വിഭാവനം ചെയ്യപ്പെട്ടത്. ദീര്‍ഘദൃഷ്ടിയുള്ള രാഷ്ട്രശില്‍പികളുടെ ഇത്തരമൊരു നടപടിയുണ്ടായതുകൊണ്ട് മാത്രമാണ് പരിമിതമായെങ്കിലും അധികാര കേന്ദ്രങ്ങളില്‍ പിന്നോക്ക വിഭാഗങ്ങളുടെ സാന്നിധ്യമുണ്ടായത്. രാജ്യത്ത് നിലനിന്ന ജാതി ഉള്‍പ്പെടെയുള്ള സാമൂഹ്യ സാഹചര്യങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ രാഷ്ട്രീയ ചുറ്റുപാടുമെല്ലാം ഈ പിന്നോക്കാവസ്ഥയുടെ കാരണങ്ങളായിരുന്നു. എന്നും മേധാവിത്വ മനസുമായി നിലകൊണ്ട സവര്‍ണ വിഭാഗങ്ങളും അധികാര രാഷ്ട്രീയത്തില്‍ അഭിരമിച്ച് ശീലിച്ചവരും വെട്ടിപ്പിടുത്തവും കടന്നുകയറ്റവും ജന്മനാതന്നെ സ്വായത്തമാക്കിയവരുമെല്ലാം അടക്കിവാണ സാഹചര്യത്തില്‍ പിന്നോക്കക്കാരന്‍ പിന്നെയും പിന്നെയും പിറകിലേക്ക് വലിച്ചു തള്ളപ്പെടുകയായിരുന്നു.


സംവരണം എന്ന ശബ്ദം ഉയര്‍ന്നു കേട്ട സന്ദര്‍ഭങ്ങളിലൊക്കെ അതിനെതിരേ നിക്ഷിപ്ത താല്‍പര്യക്കാരുടെ എതിര്‍ശബ്ദവും ഉയര്‍ന്നുകേട്ടിരുന്നു. പാരമ്പര്യമായി അനുഭവിച്ചുവന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെടുമ്പോഴുള്ള വെപ്രാളത്തിന്റേതായിരുന്നു ആ ശബ്ദങ്ങള്‍. വലിയ സാമൂഹ്യപരിഷ്‌കര്‍ത്താവും കമ്മ്യൂണിസ്റ്റ് ആചാര്യനുമായ സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് പോലും സംവരണത്തില്‍ സാമ്പത്തികം എന്ന ആശയത്തെ കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍ മറക്കാറായിട്ടില്ല.
ഭരണഘടനയുടെ 103ാം ഭേദഗതിയുടെ ഫലമായി മുന്നോക്ക സംവരണം നടപ്പിലാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം സംവരണ വിരുദ്ധ ശക്തികള്‍ എത്രമാത്രം കരുത്തരും പിടിപാടുള്ളവരുമാണെന്ന് ഉറക്കെ വിളിച്ചു പറയുന്നു. സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓരോ നടപടിക്രമങ്ങളും എന്തുമാത്രം ശരവേഗത്തിലാണ് നീങ്ങിയതെന്ന് പഠിച്ചാല്‍ അത്ഭുതപ്പെട്ടുപോകും. സര്‍ക്കാര്‍ ഉത്തരവിന്റെ നമ്പര്‍ ഇടാന്‍ പോലും കാത്തുനില്‍ക്കാതെ മുന്നോക്ക സംവരണം നടപ്പാക്കിയ രീതി സവര്‍ണ ലോബികളുടെ കരുത്ത് വ്യക്തമായി ബോധ്യപ്പെടുത്തുന്നതാണ്.


തികച്ചും വഴിവിട്ട രീതിയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പിലാക്കിയപ്പോള്‍ യു.ഡി.എഫ് സ്വീകരിച്ച നിലപാട് ഇതിനേക്കാള്‍ വഞ്ചനാപരമായിരുന്നു. കേരളാ ചരിത്രത്തില്‍ ഇടതും വലതും ഇക്കാര്യത്തില്‍ ഒരേ താളത്തിലാണ് ചലിച്ചത്. കാര്യമുള്ളതിനും ഇല്ലാത്തതിനും പരസ്പരം പോരടിച്ചവര്‍ ഈ കച്ചവടത്തില്‍ പരസ്പരം പങ്കാളികളായത് പിന്നോക്ക വിഭാഗങ്ങള്‍ നിസ്സഹായരായിട്ടാണ് നോക്കിക്കണ്ടത്. ഇത് സംബന്ധമായി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച നേതൃയോഗം ചേരാന്‍ പോലും കാത്തുനില്‍ക്കാതെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പിണറായിക്ക് ഇക്കാര്യത്തില്‍ പിന്തുണ പ്രഖ്യാപിച്ചത്.


സാമ്പത്തിക സംവരണം എന്ന ആശയം എക്കാലവും തര്‍ക്ക വിധേയമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഭരണപരിഷ്‌കാര കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ ഈ തര്‍ക്കം ആരംഭിച്ചിട്ടുണ്ട്. ഇത്തരമൊരു വിഷയം അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ ഏതാനും ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ കൂളായി നടപ്പിലായെങ്കില്‍ ഇടതു, വലതു മുന്നണികള്‍ മഹാഭൂരിപക്ഷം വരുന്ന പിന്നോക്കക്കാരന് പുല്ലുവിലപോലും കല്‍പ്പിച്ചിട്ടില്ലെന്നാണ് മനസിലാക്കേണ്ടത്.


മുന്നോക്ക സംവരണം നടപ്പിലാക്കിയ രീതി മുതല്‍ അതിന് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ വരെ വിചിത്രമാണ്. സെന്റിന് 40 ഉം 50 ഉം ലക്ഷം രൂപ വരെ വില ലഭിക്കുന്ന കോഴിക്കോട് ബൈപാസിലെ ഹൈലൈറ്റ് മാളിന് സമീപത്ത് 49 സെന്റ് ഭൂമിയുണ്ടെങ്കില്‍ അദ്ദേഹം മുന്നോക്ക സംവരണ മാനദണ്ഡപ്രകാരം ദരിദ്രനാണ്. 30 ഉം 35 ഉം ലക്ഷം രൂപ വിലമതിക്കുന്ന 74 സെന്റ് ഭൂമി ബത്തേരി അങ്ങാടിയിലുണ്ടെങ്കില്‍ അതിന്റെ ഉടമയും ദരിദ്രനാണ്. ഇതേ വില ലഭിക്കുന്ന രണ്ട് ഏക്കറും 49 സെന്റും കുന്ദമംഗലം അങ്ങാടിയിലുള്ള വ്യക്തിയും ദരിദ്രന്‍ തന്നെ. യാതൊരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ നടപ്പിലാക്കിയ ഈ പ്രീണന സംവരണത്തെ ചോദ്യം ചെയ്യാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും കണ്ടില്ലെന്നത് പിന്നോക്ക വിഭാഗങ്ങള്‍ ഗൗരവത്തില്‍ തന്നെ കാണേണ്ടതുണ്ട്. നാമമാത്രമാണെങ്കിലും സംവരണം നടപ്പിലാക്കിയിട്ട് പതിറ്റാണ്ടുകളായെങ്കിലും പാസാക്കിയതില്‍ പാതിയില്‍ പാതിപോലും ലഭ്യമായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഉദാഹരണത്തിന് 27 ശതമാനം ജനസംഖ്യാ പ്രാതിനിധ്യമുള്ള മുസ്‌ലിം വിഭാഗത്തിന് പല തസ്തികകളിലും രണ്ടും മൂന്നും ശതമാനമാണ് അനുവദിക്കപ്പെട്ടത്. 12 ശതമാനം സംവരണമുണ്ടെന്ന് കൊട്ടിഘോഷിക്കപ്പെടുകയും ഒരു തസ്തികയില്‍ പോലും അത് പൂര്‍ത്തിയായി കൊടുക്കാതിരിക്കുകയും ചെയ്യുന്ന ഏറ്റവും ക്രൂരവും ഹീനവുമായ നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ മെഡിക്കല്‍ പി.ജി അലോട്ട്‌മെന്റില്‍ രണ്ട് ശതമാനമാണ് 27 ശതമാനത്തിന്റെ പ്രാതിനിധ്യമുള്ള മുസ്‌ലിം വിഭാഗത്തിന് ലഭിച്ചത്. ഇത് പ്രകാരം കേവലം ഒന്‍പത് സീറ്റ് ലഭിച്ചപ്പോള്‍ 30 സീറ്റാണ് മുന്നോക്കക്കാര്‍ക്ക് വാരിക്കോരി കൊടുത്തത്. ഇതൊരു ഉദാഹരണം മാത്രം. വിദ്യാഭ്യാസ മേഖലയില്‍ ഈ വര്‍ഷം നടന്ന സീറ്റ് അലോട്ട്‌മെന്റില്‍ ഞെട്ടിപ്പിക്കുന്ന വിവേചനമാണ് നടന്നത്. ഇതിന്റെ ഫലമായി അപേക്ഷകരില്ലാതെ മുന്നോക്ക ജാതിയിലെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം വരെയുണ്ടായിട്ടുണ്ട്.


സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോള്‍ സംവരണീയരെ ഒരു നിലക്കും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ പലയാവര്‍ത്തി പറഞ്ഞിരുന്നെങ്കിലും അവയെല്ലാം ജലരേഖയായാണ് പരിണമിച്ചത്. ഹയര്‍ സെക്കന്‍ഡറിയുടെ അലോട്ട്‌മെന്റ് പരിശോധിച്ചാല്‍ ഇക്കാര്യം കൃത്യമായി ബോധ്യപ്പെടും. ഇവിടെ 10 ശതമാനത്തിലേറെയാണ് മുന്നോക്കക്കാര്‍ക്ക് അനുവദിക്കപ്പെട്ടത്. ഇതുകൊണ്ടാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായതും. പുതിയ സംവരണ നിലപാട് വഴി ഇരുമുന്നണികളും 80 ശതമാനം വരുന്ന പിന്നോക്കക്കാരെ വഞ്ചിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ഓരോ മുന്നണികളും ഇവ്വിഷയത്തിലെ തങ്ങളുടെ നിലപാട് എന്തെന്ന് തുറന്നുപറയേണ്ടതുണ്ട്. മാത്രമല്ല, അവ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിക്കുകയും വേണം.
നരേന്ദ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയും പാലോളി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശമാണ് ബാക് ലോഗ് ഒഴിവുകള്‍ നികത്തല്‍. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം വേണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സംവരണ റൊട്ടേഷന്‍ സിസ്റ്റം സുതാര്യമാക്കുകയും കുറ്റമറ്റതാക്കുകയും വേണമെന്നതും പിന്നോക്ക വിഭാഗങ്ങള്‍ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമാണ്.
നൂറ്റാണ്ടുകളായി പരസ്പരം കൊണ്ടും കൊടുത്തും സഹകരിച്ച് മുന്നോട്ട് പോയ മുസ്‌ലിം - ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി പരസ്പരം ശത്രുക്കളാക്കി മാറ്റാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളെ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. മുസ്‌ലിം സമുദായം അനര്‍ഹമായത് തട്ടിയെടുത്തുവെന്ന ആരോപണത്തില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അധികാര രാഷ്ട്രീയത്തിന് വേണ്ടി മതവിശ്വാസികള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കാന്‍ നടത്തുന്ന നിഗൂഢ നീക്കങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. മുസ്‌ലിം സമുദായം ഉള്‍പ്പെടെ ഓരോ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ലഭിച്ചതെന്തെന്ന് സര്‍വേ നടത്തി കൃത്യമായ കണക്ക് പുറത്തുവിടണം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്.


സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങാന്‍ ഏതാനും ദിവസങ്ങളേ ഇനി ബാക്കിയുള്ളൂ. പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം നാമമാത്രമായിട്ടാണെങ്കിലും ഇതുവരെ ലഭ്യമായിരുന്ന സംവരണം പരസ്യമായി അട്ടിമറിക്കപ്പെടുകയാണെന്ന പരാതിയാണുള്ളത്. മഹാഭൂരിപക്ഷം വരുന്ന ഈ വിഭാഗത്തിന്റെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago