HOME
DETAILS

അൽഖോബാർ എസ് ഐ സി മനുഷ്യ ജാലിക തീർത്തു

  
backup
January 30, 2022 | 6:22 PM

alkhobar-sic-manushyajalik-2022

അൽഖോബാർ: സമസ്ത ഇസ്‌ലാമിക് സെൻറർ അൽകോബാർ സെൻട്രൽ കമ്മിറ്റി "രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിൻറെ കരുതൽ എന്ന പ്രമേയത്തിൽ" മനുഷ്യ ജാലിക നടത്തി. റഫാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഹമ്മദ് ജലാൽ മൗലവി പ്രാർത്ഥന നിർവ്വഹിച്ചു. അൽകോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ ദാരിമിഅദ്ധ്യക്ഷത വഹിച്ച പരിപാടി സുബേക്ക ഏരിയ കമ്മിറ്റി ചെയർമാൻ സയ്യിദ് യഹിയ തങ്ങൾ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാഖവി പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും സുഹൈൽ തൃക്കരിപ്പൂർ സജീർ അസ്അദി എന്നിവർ ദേശീയോദ്ഗ്രഥന ഗാനം ആലപിക്കുകയും ചെയ്തു.

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻറെ കരുതൽ എന്ന പ്രമേയത്തിൽ മലബാർ ഉംറ ചീഫ് അമീർ സക്കരിയ്യ ഫൈസി പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യാ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിലും അഭിവൃദ്ധിയും മറ്റു വിഭാഗങ്ങളോടൊപ്പം മുസ്‌ലിം വിഭാഗവും വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചരിത്രത്തിൻറെ പിൻബലത്തോടെ അദ്ദേഹം വ്യക്തമാക്കി. മഹത്തായ ഭരണ ഘടന കൊണ്ട് വേറിട്ടു നിൽക്കുന്ന ഇന്ത്യയുടെ ഭരണ ഘടനയെ ഭരണ കൂടം അട്ടി മറി നടത്തി അവരുടെ ഇംഗിതം രാജ്യത്തിലെ പൗരൻമാരുടെ മേൽ അടിച്ചേൽപ്പിച്ച് സേച്ചാധിപത്യ രീതിയിലേക്ക് സഞ്ചരിക്കുന്ന ഭണ കൂടത്തിൻറെ ഗൂഢ തന്ത്രങ്ങളെ എല്ലാ മത, രാഷ്ട്രീയ വിഭാഗവും മനസ്സിലാക്കുകയും അവർക്കെതിരെ സൗഹൃദത്തിലൂടെ കരുതൽ വേണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

വ്യത്യസ്ത രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു മനുഷ്യ ജാലികക്ക് പിന്തുണയേകി. ആലിക്കുട്ടി ഒളവട്ടൂർ (കെ എം സി സി), ചന്ദ്ര മോഹൻ ( ഒ ഐ സി സി), ഷബീർ (നവോദയ), റഷീദ് ഉമർ (സിജി ദമാം), അജ്മൽ മദനി ( ഇസ്‌ലാഹി സെൻടർ) എന്നിവർ സംസാരിച്ചു. ബഷീർ ബാഖവി ഉപസംഹാര പ്രസംഗം നടത്തി. വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം സയ്യിദ് യഹിയ തങ്ങൾ, ഖാളി മുഹമ്മദ്, അബ്ദു റഹ്മാൻ മൗലവി, മുഹമ്മദ് പുതുക്കുടി, അഷ്റഫ് ഒളവണ്ണ, മുസ്തഫ പൂക്കാടൻ എന്നിവർ കൈമാറി. വർക്കിംഗ് സെക്രട്ടറി അമീർ പരുതൂർ സ്വാഗതവും സെൻട്റൽ കമ്മിറ്റി ജനറൽ സെക്രട്ടറി നവാഫ് ഖാളി നന്ദിയും പറഞ്ഞു.

സഹീർ കണ്ണൂർ, മുഹമ്മദ് ഷാജി, ശിഹാബ്. വി.പി, മൂസ അസ്അദിയ, അബ്ദുൽ കരീം, ഷൗക്കത്ത്, മുഹമ്മദ് ആക്കോട്, അബ്ദുറഹ്മാൻ ഉദുമ, സൈനുദ്ധീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണക്ട് ടു വർക്ക് പദ്ധതി; വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം; പുതുക്കിയ മാർഗരേഖയ്ക്ക് അംഗീകാരം 

Kerala
  •  4 days ago
No Image

കേരള കോൺഗ്രസ് (എം) മുന്നണിമാറ്റം: നാളത്തെ സ്റ്റിയറിങ് കമ്മിറ്റി നിർണായകം

Kerala
  •  4 days ago
No Image

ഗവർണർ ഒപ്പിടാനുള്ളത് 14 ബില്ലുകൾ; നിയമസഭാ സമ്മേളനം 20 മുതൽ, സംസ്ഥാന  ബജറ്റ് 29ന് 

Kerala
  •  4 days ago
No Image

ദാറുൽഹുദാ ബിരുദദാന സമ്മേളനം18ന്

Kerala
  •  4 days ago
No Image

ലഹരിക്കേസ്; പൊലിസുകാരെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന; പിന്നിൽ റിമാൻഡ് പ്രതികൾ 

Kerala
  •  4 days ago
No Image

നട്ടെല്ല് 'വളയ്ക്കുന്നു' പുതുതലമുറ; സ്മാർട്ട് ഫോൺ ഉപയോ​ഗം 'നെക്ക് സിൻഡ്ര'ത്തിന് കാരണമാകുന്നതായി കണ്ടെത്തൽ

Kerala
  •  4 days ago
No Image

സമസ്ത പ്രൊഫഷനൽ മജ്‌ലിസിന് അന്തിമരൂപമായി; എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും 

samastha-centenary
  •  4 days ago
No Image

സമസ്ത നൂറാം വാർഷിക സമ്മേളനം; ഒരുക്കങ്ങളുമായി നാടൊന്നാകെ

samastha-centenary
  •  4 days ago
No Image

മലയാളി ബാലിക റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

ഡ്രാ​ഗൺ പേടകം പുറപ്പെട്ടു; ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് ക്രൂ 11 ദൗത്യസംഘം ഭൂമിയിലേക്ക്

International
  •  4 days ago