
ഇന്ത്യൻ ഫെഡറലിസം ഇനിയെത്ര നാൾ?
അഡ്വ. പി.എസ് സുൽഫിക്കറലി
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ ഒന്നായ ഫെഡറലിസം എന്ന ആശയത്തിന് സംഘ്പരിവാർ നേതൃത്വം നൽകുന്ന സർക്കാരിൽനിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോൾ മുന്നോട്ടുവച്ചിട്ടുള്ള 1954ലെ ഐ.എ.എസ് കേഡർ റൂളിലെ ഭേദഗതി. കേന്ദ്ര-സംസ്ഥാന തലത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു ഭരണസംവിധാനം ഉറപ്പുവരുത്തുന്നതിനായി സ്വതന്ത്ര ഇന്ത്യയുടെ ആദ്യദശകത്തിൽ തന്നെ രൂപീകൃതമായതാണ് ഐ.എ.എസ്, ഐ.പി.എസ്, െഎ.എഫ്.എസ് തുടങ്ങിയ തസ്തികകൾ. 1951ലെ ഓൾ ഇന്ത്യാ സർവിസ് ആക്ടും അതിന് കീഴിൽവരുന്ന റൂളുകളുമാണ് ഈ സംവിധാനത്തിന്റെ നിയമവ്യവസ്ഥ. ഇതിലെ പരമപ്രധാനമായ ഐ.എ.എസ് കേഡർ റൂൾ ആണ് ഇപ്പോൾ ഭേദഗതിചെയ്യാൻ ശ്രമിക്കുന്നത്. ഐ.എ.എസ്, ഐ.പി.എസ് ഉൾപ്പെടെയുള്ള ഓൾ ഇന്ത്യാ സർവിസിലേക്ക് നിയമനം നടത്തുന്നത് യു.പി.എസ്.സിയാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിയുടെ ഒപ്ഷനും അവരുടെ റാങ്ക് പൊസിഷനും പരിഗണിച്ചാണ് അവരെ വ്യത്യസ്ത സംസ്ഥാന കേഡറുകളിലേക്ക് നിയമിക്കുന്നത്. കേന്ദ്ര കേഡറിലേക്കോ മറ്റു സംസ്ഥാന കേഡറിലേക്കോ മാറ്റിനിയമിക്കുന്നത് റൂൾ 6 അനുസരിച്ചാണ്. നിലവിൽ ഇൗ റൂൾ അനുസരിച്ച് ഇങ്ങനെ മാറ്റിനിയമനം നടത്തുന്നത് ബന്ധപ്പെട്ട സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാലിപ്പോൾ അവതരിപ്പിച്ചിരിക്കുന്ന നിയമഭേദഗതി ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം പൂർണമായി റദ്ദുചെയ്യുകയും ഏതൊരു ഉദ്യോഗസ്ഥനെയും കേന്ദ്ര കേഡറിലേക്ക് നിയമിക്കുന്നതിനുള്ള അധികാരം ഏകപക്ഷീയമായി കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്നതാണ്.തത്വത്തിൽ സംസ്ഥാന സർക്കാരുകളുടെ ഭാഗമായി പ്രവർത്തിക്കേണ്ട ഒരു ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാരിന്റെ വിവേചനാധികാരത്തിന്റെ പരിധിയിൽ കൊണ്ടുവരുക വഴി സംസ്ഥാന സർക്കാരുകളുടെ ദൈനംദിന പ്രവർത്തനങ്ങളിലെ ഇടപെടൽ ലക്ഷ്യംവച്ചുള്ള നിയമഭേദഗതിയാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ അപ്പാടെ നിരാകരിക്കുന്ന ഈ നീക്കത്തിനെതിരേ എല്ലാ കോണുകളിൽ നിന്നും ഇതിനകം തന്നെ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്.
രണ്ടാം മോദി സർക്കാർ പാർലമെൻ്റിൽ കാര്യമായ ചർച്ചകളൊന്നും നടത്താതെ പാസാക്കിയെടുത്ത നിയമങ്ങൾ പരിശോധിച്ചാൽ ഫെഡറൽ സംവിധാനത്തെ സംഘ്പരിവാർ നിരന്തരം ആക്രമിക്കുന്നത് കാണാം. ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന മതേതരസങ്കൽപ്പത്തിന് നേരെയുള്ള വെല്ലുവിളികൾക്കിടയിൽ അധികമാരും ചർച്ചചെയ്യപ്പെടാത്തതാണ് ഫെഡറൽ തത്വങ്ങൾക്കെതിരായ സർക്കാരിന്റെ ഭീഷണി. മതേതരത്വത്തോടുള്ളത് പോലെതന്നെ ഫെഡറൽ സംവിധാനത്തോടും സംഘ്പരിവാരിന് കടുത്ത ആശയപരമായ വിയോജിപ്പാണുള്ളത്. നിലവിലുള്ള മതേതര, ഫെഡറൽ ഭരണഘടന ആശയമല്ല, മറിച്ച് സുശക്തമായ കേന്ദ്രീകൃത ഭരണ സംവിധാനമാണ് സംഘ്പരിവാർ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുരാഷ്ട്രം. അതുകൊണ്ടുതന്നെ വൈവിധ്യത്തെയും നാനാത്വത്തിൽ ഏകത്വത്തെയും ഉൾക്കൊള്ളുന്ന മതേതരത്വം, ഫെഡറലിസം എന്നീ ഭരണഘടനാ മൂല്യങ്ങളെ അസ്ഥിരപ്പെടുത്തേണ്ടത് അവരുടെ ആവശ്യമാണ്.
ജവഹർലാൽ നെഹ്‌റുവും ഡോ. ബി.ആർ അംബേദ്കറും മുന്നോട്ടുവച്ച മഹിതമായ ഈ മൂല്യങ്ങളോടുള്ള സംഘ്പരിവാരിന്റെ എതിർപ്പ് 'നാം അഥവാ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു' എന്ന പുസ്തകത്തിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ എം.എസ് ഗോൾവാൽക്കർ എഴുതിവച്ചതായി കാണാം. ഈ പുസ്തകം ഉൾപ്പെടെയുള്ള സംഘ്പരിവാരിന്റെ താത്വിക ഗ്രന്ഥങ്ങളിലെല്ലാം ഈ എതിർപ്പ് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഗോൾവാൽക്കർ പറയുന്നത് രാഷ്ട്രം എന്ന സങ്കൽപ്പം നിലനിൽക്കേണ്ടത് ദേശം, വംശം, സംസ്‌കാരം, ഭാഷ, മതം എന്നീ അഞ്ചുഘടകങ്ങളുടെ ഏകതയിലാണെന്നാണ്. ഇവയിലേതെങ്കിലും ഒന്നിലെങ്കിലുമുള്ള വൈവിധ്യം ഉൾക്കൊണ്ട് ഒരുരാഷ്ട്രത്തിന് നിലനിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം വാദിക്കുന്നു.
എന്നാൽ, ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതര, ഫെഡറൽ ആശയങ്ങൾ ഈ അഞ്ചു ഘടകങ്ങളിലും എല്ലാതരത്തിലുമുള്ള വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ്. നമ്മുടെ ഭരണഘടനാ നിർമാതാക്കൾ ഇന്ത്യയെ ഒരു യൂനിയൻ ഓഫ് സ്റ്റേറ്റ്‌സ് എന്ന് വിശേഷിപ്പിച്ചതിനെതിരേ ഗോൾവാൽക്കർ വിചാരധാരയിൽ നഖശിഖാന്തം എതിർക്കുന്നുണ്ട്. ഫെഡറലിസം എന്ന സങ്കൽപ്പം ഏകീകൃതരാഷ്ട്ര രൂപീകരണത്തിന് വിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ പരിപൂർണമായും നിരാകരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഈ പുസ്തകത്തിൽ ആവർത്തിച്ച് വാദിക്കുന്നു. ഭരണഘടനയുടെ ഫെഡറൽ സംവിധാനം രാഷ്ട്രവിരുദ്ധമാണെന്നും അതും ഭരണഘടനാഭേദഗതിയിലൂടെ റദ്ദുചെയ്യണമെന്നും ഒരു യൂനിറ്റി ഫോം ഗവൺമെന്റ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പുകളായാണ് മോദി സർക്കാർ കൊണ്ടുവരുന്ന ഓരോ നിയമനിർമാണത്തെയും നമ്മൾ കാണേണ്ടത്. ജമ്മുകശ്മിർ നിയമസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിലൂടെ ആ നിയമസഭയുടെ അധികാരം പാർലമെന്റിൽ നിക്ഷിപ്തമാക്കി നിമിഷനേരംകൊണ്ട് ആ സംസ്ഥാനത്തെ 156 നിയമങ്ങൾ റദ്ദുചെയ്യുകയും ആ ജനതയുടെ മുഴുവൻ ജനാധിപത്യ അവകാശങ്ങളെയും ചവിട്ടിമെതിച്ച് അവിടെ കേന്ദ്രഭരണം കൊണ്ടുവരുകയും ചെയ്തു. യു.എ.പി.എ നിയമഭേദഗതിയിലൂടെയും എൻ.ഐ.എ നിയമഭേദഗതിയിലൂടെയും സംസ്ഥാന പൊലിസിന്റെ അധികാരപരിധിയിലേക്ക് എൻ.ഐ.എയുടെ അധികാരത്തെ മാറ്റിസ്ഥാപിച്ചത് നമ്മൾ കണ്ടു. എൻ.ഐ.എ നിയമത്തിൽ കുറ്റകൃത്യങ്ങളുടെ വളരെ വിശാലമായ ഒരു പട്ടിക കൂട്ടിച്ചേർത്ത് ആ പട്ടികയിൽ വരുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെയോ പൊലിസിന്റെയോ അനുവാദമോ സമ്മതമോ കൂടാതെ എൻ.ഐ.എയെ അധികാരപ്പെടുത്തി നിയമം ഭേദഗതി ചെയ്തു.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എം.സി.ഐ)ക്ക് പകരമായി നാഷനൽ മെഡിക്കൽ കമ്മിഷൻ നിയമത്തിലൂടെ രൂപീകൃതമായ നാഷനൽ മെഡിക്കൽ കമ്മിഷൻ മുഴുവൻ അംഗങ്ങളെയും കേന്ദ്രസർക്കാരാണ് നിയമിക്കുന്നത്. നേരത്തെയുണ്ടായിരുന്ന മെഡിക്കൽ കൗൺസലിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നും ഒരംഗത്തെ അതതു സംസ്ഥാനസർക്കാരുകളുടെ നിർദേശം അനുസരിച്ച് നിയമിക്കുമായിരുന്നു. എന്നാൽ ആ സംവിധാനം ഇല്ലാതാക്കി പുതുതായി കൊണ്ടുവന്ന നാഷനൽ മെഡിക്കൽ കമ്മിഷനിൽ ചെയർമാൻ ഉൾപ്പെടെ മുഴുവൻ സ്ഥിരാംഗങ്ങളെയും നിയമിക്കുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കി. എം.സി.ഐയിൽ ചെയർമാനെ തെരഞ്ഞെടുക്കുന്നത് അംഗങ്ങൾ വോട്ടുചെയ്ത് ജനാധിപത്യരീതിയിലൂടെ ആയിരുന്നുവെങ്കിൽ മെഡിക്കൽ കമ്മിഷനിൽ ചെയർമാനെ നിയമിക്കുന്നത് ഏകപക്ഷീയമായി കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ കൊണ്ടുവന്നു.
വിവരാവകാശനിയമം ഭേദഗതി ചെയ്ത് സംസ്ഥാന വിവരാവകാശ കമ്മിഷനും കേന്ദ്രത്തിന്റെ അധികാരത്തിലും നിയന്ത്രണത്തിലുമാക്കി. നേരത്തെ നിയമത്തിൽ മുഖ്യവിവരാവകാശ കമ്മിഷനറും സംസ്ഥാന കമ്മിഷനർമാരുടെയും കാലാവധി അഞ്ചുവർഷമായി നിശ്ചയിച്ചിരുന്നു. എങ്കിൽ പുതിയ നിയമഭേദഗതിയിലൂടെ കേന്ദ്ര വിവരാവകാശ കമ്മിഷനറുടെയും സംസ്ഥാന കമ്മിഷനറുടെയും കാലാവധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രപരിധിയിലാക്കി. സംസ്ഥാന കമ്മിഷനർമാരുടെയും അംഗങ്ങളുടെയും സേവന, വേതന വ്യവസ്ഥകൾ തീരുമാനിക്കാനുള്ള അധികാരവും കേന്ദ്രസർക്കാരിലേക്ക് മാറ്റി.
അന്തർസംസ്ഥാന നദീജലതർക്ക നിയമം ഭേദഗതിചെയ്ത് കേന്ദ്രസർക്കാരിന് പരിപൂർണനിയന്ത്രണമുള്ള നീജലതർക്ക ട്രൈബ്യൂണൽ കൊണ്ടുവന്നു. നേരത്തെ നിലവിലുണ്ടായിരുന്ന സംസ്ഥാനങ്ങൾക്ക് കൂടി പ്രാമുഖ്യമുള്ള തർക്കപരിഹാര സംവിധാനത്തിന് പകരമായി കേന്ദ്രം നിയമിക്കുന്ന ചെയർമാനും അംഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ട്രൈബ്യൂണൽ രൂപീകരിച്ചു. നദീജലതർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ പൊതുരാഷ്ട്രീയ സാഹചര്യങ്ങളിൽ പോലും ഇടപെടാനും സ്വാധീനിക്കാനും കഴിയുന്ന വിധത്തിൽ കേന്ദ്രം ട്രൈബ്യൂണൽ ഘടന മാറ്റി. മാത്രമല്ല, തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ സമ്മർദത്തിലാക്കാനും ഇതുവഴി കേന്ദ്രത്തിന് കഴിയും.
അതുപോലെ ഡാം സുരക്ഷാനിയമം ഭേദഗതിചെയ്തു. ദേശീയ ഡാംസുരക്ഷാ അതോറിറ്റിയും ഡാംസുരക്ഷാ കമ്മിറ്റിയും രൂപീകരിച്ചു. ഇവയുടെ രൂപീകരണത്തിലും അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാനങ്ങൾക്ക് യാതൊരു അധികാരവുമില്ല. അവയിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കാനുള്ള അധികാരവും കേന്ദ്രത്തിനുതന്നെ. ഇങ്ങനെ കേന്ദ്രം നിശ്ചയിക്കുന്ന ഏജൻസികളാണ് രാജ്യത്തെ എല്ലാ ഡാമുകളുടെയും സുരക്ഷയും നടത്തിപ്പും സംബന്ധിച്ച സുപ്രധാന തീരുമാനം എടുക്കുന്നത്.
മനുഷ്യാവകാശ നിയമം ഭേദഗതി ചെയ്ത് ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്കുള്ള കേന്ദ്രത്തിന്റെ നിയമനാധികാരം വിപുലപ്പെടുത്തി. നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി വിരമിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസും സംസ്ഥാന അധ്യക്ഷനായ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ് നിയമിക്കപ്പെടേണ്ടിയിരുന്നത് എങ്കിൽ ഇപ്പോൾ സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ഏതു മുൻജഡ്ജിക്കും യഥാക്രമം ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷരാവാം. അതുവഴി ചെയർമാനെ തെരഞ്ഞെടുക്കാനുള്ള അധികാരവും കേന്ദ്രപരിധിയിൽ കൊണ്ടുവന്നു. ചെയർമാൻമാരുടെ കാലാവധി അഞ്ചുവർഷമായിരുന്നു. പുനർനിയമനത്തിനുള്ള അവകാശം ഒരുതവണയുമാക്കിയിരുന്നു. ഇപ്പോൾ കാലാവധി മൂന്നുവർഷമാക്കി കുറയ്ക്കുകയും പുനർനിയമന സാധ്യത കേന്ദ്രത്തിന്റെ ഇച്ഛാനുസരണം എത്രതവണയുമാക്കിയും നിയമം ഭേദഗതി ചെയ്തു.
ഇത്തരം നിയമനിർമാണങ്ങളുടെ പട്ടിക ഇനിയും വലതുതാണ്. ഇവയിൽ മിക്കവാറും എല്ലാം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അധികാരം നിർവചിച്ച ഭരണഘടനയുടെ ഏഴാം പട്ടികയുടെ നഗ്നമായ ലംഘനവും സംസ്ഥാനങ്ങളുടെ അധികാരത്തിൻമേലുള്ള കടന്നുകയറ്റവുമാണ്. അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധവുമാണ്. പക്ഷേ ഭരണഘടനയെ തന്നെ രാഷ്ട്രവിരുദ്ധമായി മുദ്രകുത്തി അസ്ഥിരപ്പെടുത്താൻ ആഹ്വാനംചെയ്യുന്ന ഗുരുവിന്റെ ശിഷ്യരിൽനിന്ന് ഇതിൽകൂടുൽ എന്തു പ്രതീക്ഷിക്കാൻ.
ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഗവർണർമാരുടെ പരിധിവിട്ട അധികാരപ്രയോഗങ്ങൾ കേന്ദ്രത്തിന്റെ നിർദേശത്തിനനുസരിച്ചായിരിക്കണം. ഇതെല്ലാം വിശാലമായ ഒരു രാഷ്ടീയ അജൻഡയുടെ ഭാഗമായിട്ടാണെന്ന് തിരിച്ചറിയണം. പ്രാദേശിക രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് മതേതര, ഫെഡറൽ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാ കക്ഷികളും ഒരുമിച്ചുനിന്ന് സംഘ്പരിവാറിന്റെ ഈ കുത്സിത ശ്രമത്തെ എതിർത്ത് തോൽപിച്ചില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പുതന്നെ ഭീഷണിയിലാവും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെ
Kerala
• 12 hours ago
തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 12 hours ago
യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും
uae
• 12 hours ago
ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്
Cricket
• 12 hours ago
തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി
uae
• 13 hours ago
റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്
Football
• 13 hours ago
കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്
Kuwait
• 13 hours ago
അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 14 hours ago
അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം
Cricket
• 14 hours ago
"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ
qatar
• 14 hours ago
തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി
Saudi-arabia
• 14 hours ago
അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം
Football
• 15 hours ago
കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍
Kerala
• 15 hours ago
ടാക്സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്
uae
• 15 hours ago
പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധതയറിയിച്ച് കേരളം കത്തയച്ചത് 2024ൽ; സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്ത്
Kerala
• 15 hours ago
നടപ്പാതകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേപ്പെടുത്താൻ സഊദി; തീരുമാനവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ്ങ് മന്ത്രാലയം
uae
• 16 hours ago
കനത്ത മഴ: ഇടുക്കിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 16 hours ago
രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം
National
• 16 hours ago
ജലനിരപ്പ് ഉയരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറക്കും, ജാഗ്രതാ നിര്‍ദേശം
Kerala
• 15 hours ago
ദീപാവലിക്ക് ബോണസ് നല്‍കിയില്ല; ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിട്ട് ടോള്‍പ്ലാസ ജീവനക്കാര്‍
National
• 15 hours ago
തിരിച്ചുവരവ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി; വമ്പൻ പോരാട്ടത്തിനൊരുങ്ങി പന്ത്
Cricket
• 15 hours ago