HOME
DETAILS

ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി; സര്‍ക്കാര്‍ പിന്തുടരുന്നത് ബി.ആര്‍ അംബേദ്കറുടെ തുല്യതാ നയം: നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി

  
backup
January 31, 2022 | 7:03 AM

govt-focused-on-make-in-india-defence-projects-president-kovind-2022

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് പാര്‍ലമെന്റില്‍ തുടക്കം. പെഗാസസ് വിഷയം ഉയര്‍ത്തിയുളള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. കൊവിഡ് പോരാളികളെയും സ്വാതന്ത്ര്യ സമര നായകരേയും രാഷ്ട്രപതി അഭിവാദ്യം ചെയ്തു.

ഡോ ബി ആര്‍ അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നതെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു,.

സ്വാശ്രയത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനമെന്നതാണ് സര്‍ക്കാരിന്റെ നയം. കൊവിഡ് കാലത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ദുരിതകാലത്ത് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍,ആരോഗ്യപ്രവര്‍ത്തകര്‍ എന്നവര്‍ ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡിന്റെ മുന്‍നിര പോരാളികള്‍ക്കും താന്‍ നന്ദി പറയുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം നല്‍കാനായി. 19 മാസം കൊണ്ട് 260000 കോടി രൂപ മുടക്കി 80 കോടിയിലധികം പേര്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യം നല്‍കി. ഈ സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി 2022 മാര്‍ച്ച് 31 വരെ നീട്ടിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

മഹിളാ ശാക്തീകരണം സര്‍ക്കാരിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ്. സ്ത്രീകളുടെ വിവാഹ പ്രായം 21 വയസ്സാക്കി ഉയര്‍ത്താനുള്ള ബില്ല് പരാമര്‍ശിച്ചു കൊണ്ടാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. മുത്തലാഖ് നിരോധിക്കാനുള്ള നിയമവും വനിതാ ശാക്തീകരണത്തിനായിരുന്നുവെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു.

രാജ്യത്ത് 150 കോടി വാക്‌സീന്‍ ഡോസുകള്‍ നല്കാന്‍ കഴിഞ്ഞു. 70 ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചു. കൗമാരക്കാര്‍ക്കുള്ള വാക്‌സീനേഷന്‍ തുടങ്ങാന്‍ കഴിഞ്ഞു. കരുതല്‍ ഡോസും നല്കി തുടങ്ങി. ഇന്ത്യയില്‍ തയ്യാറാക്കിയ വാക്‌സീനുകള്‍ ലോകത്തെയാകെ മഹാമാരി നേരിടാന്‍ സഹായിക്കും.

ലോകരാജ്യങ്ങള്‍ക്കിടയില്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നിക്ഷേപകര്‍ക്ക് ഇന്ത്യയിലുളള വിശ്വാസം വര്‍ധിക്കുകയാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖല സ്വയംപര്യാപ്തമായിക്കൊണ്ടിരിക്കുകയാണ്. 83 എല്‍സിഎ തേജസ് യുദ്ധ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് കരാറൊപ്പിട്ടത് രാഷ്ട്രപതി ഉയര്‍ത്തിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

Kerala
  •  5 days ago
No Image

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ബലാത്സംഗം ചെയ്തു, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു;ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

National
  •  5 days ago
No Image

അതിക്രമങ്ങളിൽ പതറരുത്, സ്ത്രീകളുടെ മിത്രമാകാൻ മിത്രയുണ്ട്; തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും

Kerala
  •  5 days ago
No Image

കടുവകളുടെ എണ്ണം എടുക്കാന്‍ ബോണക്കാട് പോയ ഉദ്യോഗസ്ഥരെ കാണാനില്ല; കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും

Kerala
  •  5 days ago
No Image

കൊച്ചി നഗരത്തില്‍ ഇന്ന് കുടിവെള്ളം മുടങ്ങില്ല; തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചെന്ന് ജല അതോറിറ്റി

Kerala
  •  5 days ago
No Image

കാലിക്കറ്റിൽ പരീക്ഷ, കേരളയിൽ പരീക്ഷാഫലം; ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

Universities
  •  5 days ago
No Image

പ്രവേശനം കോടി രൂപ ഫീസുള്ള പി.ജി സീറ്റിൽ; സർട്ടിഫിക്കറ്റിൽ ദരിദ്രർ

Kerala
  •  5 days ago
No Image

പത്തുകടന്നത് കഴിഞ്ഞ വര്‍ഷം; ഇപ്പോള്‍ ഐ.ഐ.എമ്മില്‍; തെരഞ്ഞെടുപ്പ് പരീക്ഷ ജയിക്കുമോ കുഞ്ഞാമിന?

Kerala
  •  5 days ago
No Image

പി.എസ്.സി- നെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷണം

Kerala
  •  5 days ago
No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  5 days ago