രമ്യ വധം: ഇന്ന് അമ്മയെ വിസ്തരിക്കും
തലശ്ശേരി: പയ്യന്നൂരിലെ ലോഡ്ജില്‍ ഭാര്യയെ കെട്ടിതൂക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഇന്നലെ പൂര്‍ത്തിയായി. പ്രൊസിക്യൂഷന് സാക്ഷിയും മരണപ്പെട്ട രമ്യയുടെ പിതാവുമായ രവീന്ദ്രനെ വിസ്തരിച്ചു. രമ്യ മരിക്കുന്ന വേളയില്‍ ധരിച്ച വസ്ത്രങ്ങളും താലിയും മറ്റ് ആഭരണങ്ങളും പിതാവ് കോടതിയില്‍ തിരിച്ചറിഞ്ഞു. ഇന്ന് രമ്യയുടെ അമ്മ പ്രഭാവതിയെ വിസ്തരിക്കും. 2010 ജനുവരി 22ന് ഉച്ചയ്ക്ക് കാട്ടാമ്പള്ളിയിലെ രവീന്ദ്രന്റെ മകള്‍ രമ്യ(26)യെ പയ്യന്നൂരിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രമ്യയെ ഭര്‍ത്താവ് ഷമ്മികുമാര്‍ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയെന്നാണ് കേസ്. സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതിയെ ഇന്റര്‍ പോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഷമ്മികുമാറിന്റെ സഹോദരന് ലതീഷ്കുമാര്‍ ഉള്‍പ്പെടെയുള്ളവരും പ്രൊസിക്യൂഷന് സാക്ഷികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."