HOME
DETAILS

ഹിജാബ്: ഗവര്‍ണര്‍ പ്രസ്താവനയില്‍നിന്ന് പിന്‍മാറണം: എസ്.വൈ.എസ്

  
backup
February 13, 2022 | 6:07 AM

hijab-issue-sys-statement

പ്രവാചക കാലഘട്ടത്തിലെ മാതൃകാ വനിതകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന വാസ്തവ വിരുദ്ധമായ പ്രസ്താവന നടത്തിയ ഗവര്‍ണര്‍ പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍നിന്ന് പിന്‍മാറണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഗവര്‍ണര്‍ എന്ന ഉന്നത പദവിയിലിരിക്കുന്ന ഒരാളില്‍നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ചരിത്രത്തിന്റെ പിന്‍ബലമേതുമില്ലാതെ അദ്ദേഹം നടത്തിയ പ്രസ്താവന തികച്ചും ഖേദകരമാണ്. ഹിജാബും നിഖാബും (മുഖാവരണം) മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളാണ്. നിഖാബ് അനുവദിക്കില്ലെന്നും ഹിജാബ് അനുവദനീയമാണെന്നും പറയുന്ന ചിലരുടെ നിലപാട് ശരിയല്ല. രണ്ടും മുസ്‌ലിം സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളാണ്. മറ്റിതര മസ്ഥര്‍ അവരുടെ മതപരമായ വസ്ത്രങ്ങങ്ങള്‍ ധരിച്ചുകൊണ്ട് വിദ്യാലയങ്ങളില്‍ പഠിക്കുന്നതിന് വിലക്കില്ലാത്ത സാഹചര്യത്തില്‍ ഹിജാബിനു മാത്രം വിലക്ക് കല്‍പ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

വസ്ത്രധാരണം ഓരോ വ്യക്തിയുടെയും അവകാശമാണ്. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ രാജ്യത്തുടനീളം സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഇവിടുത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച് ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റാനുള്ള ഇത്തരം ഹീനശ്രമങ്ങളെ കരുതിയിരിക്കണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

40ാം വയസിൽ അത്ഭുത ഗോൾ; ഫുട്ബോൾ ലോകത്തെ വീണ്ടും കോരിത്തരിപ്പിച്ച് റൊണാൾഡോ

Football
  •  3 days ago
No Image

ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ  പൊലിസ്, കോടതിയില്‍ വന്നതെന്ന് വിശദീകരണം

Kerala
  •  3 days ago
No Image

കോഴിക്കോട് വാണിമേലില്‍ തേങ്ങാക്കൂടായ്ക്കു തീപിടിച്ചു; കത്തിയമര്‍ന്നത് മൂവായിരത്തിലേറെ തേങ്ങയും കെട്ടിടവും

Kerala
  •  3 days ago
No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  3 days ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  3 days ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  3 days ago
No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  3 days ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  3 days ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  3 days ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  3 days ago