HOME
DETAILS

ആറ്റുകാല്‍ പൊങ്കാല: പണ്ടാര അടുപ്പില്‍ തീപകര്‍ന്നു, ഭക്തര്‍ വീടുകളില്‍ പൊങ്കാല അര്‍പ്പിക്കും

  
backup
February 17, 2022 | 5:42 AM

kerala-aattukal-pokala12412111

തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. ഭക്തലക്ഷങ്ങളാണ് പൊങ്കാല അര്‍പ്പിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. ഈ സമയം ഭക്തര്‍ വീടുകളില്‍ പൊങ്കാല അര്‍പ്പിക്കും.

വ്യാഴാഴ്ച രാവിലെ ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. ഈ സമയം പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. പാട്ടുതീരുമ്പോള്‍ തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് നല്‍കും.

മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്‌നിപകര്‍ന്ന ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലും തീ കത്തിക്കും.

പൊങ്കാലയുടെ വിളംബര സൂചകമായി ചെണ്ടമേളവും കതിനാവെടികളും ഉയരും. ഉച്ചക്ക് 1.20ന് ഉച്ചപൂജയും നിവേദ്യവും കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ളവര്‍ക്ക് അനുകൂല വിധി

Kerala
  •  2 days ago
No Image

ദക്ഷിണ കൊറിയക്കു മേല്‍ താരിഫ് 25 ശതമാനമായി ഉയര്‍ത്തും; ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  2 days ago
No Image

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും പുലികൾ; ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിച്ച് ഇറ്റലി

Cricket
  •  2 days ago
No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  2 days ago
No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  2 days ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  2 days ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  2 days ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  2 days ago
No Image

രൂപ റെക്കോർഡ് തകർച്ചയിൽ എത്താനുള്ള ഏഴു പ്രധാന കാരണങ്ങൾ; കൂടുതൽ പണം ലഭിക്കുമെങ്കിലും പ്രവാസികൾക്ക് അത്ര ഗുണകരമല്ല | Indian Rupee Value

Economy
  •  2 days ago