HOME
DETAILS

സഊദിയിൽ വിദേശികൾക്ക് മാത്രമായുള്ള പ്രത്യേക പാർപ്പിടങ്ങളുടെ ആദ്യ ഘട്ടം മദീനയിൽ ഗവർണർ സമർപ്പിച്ചു

  
backup
February 20 2021 | 04:02 AM

special-housing-units-for-expacts-in-saudi-arabia-governor-inaugurated-2021

     മദീന: സഊദിയിൽ പ്രവാസികൾക്ക് മാത്രമായി ഒരുങ്ങുന്ന പ്രത്യേക പാർപ്പിട സമുച്ചയത്തിന്റെ ഭാഗമായി മ​ദീ​ന​യി​ൽ നിമ്മിച്ച ആ​ദ്യ​ത്തെ മാ​തൃ​ക ഭ​വ​ന സ​മു​ച്ച​യ​ത്തിന്റെ ഉദ്ഘാടനം മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈസൽ ബി​ൻ സ​ൽ​മാ​ൻ നി​ർ​വ​ഹി​ച്ചു. മദീനയില്‍ 3,000 പ്രവാസി തൊഴിലാളികള്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ പറ്റുന്ന ഹൗസിംഗ് പ്രൊജക്ട് ആണ് ഒരുങ്ങിയത്. 39,8000 ചതുരശ്ര മീറ്ററിലാണ് ചെറിയ കെട്ടിടങ്ങളുടെ രൂപത്തിൽ താമസ സ്ഥലം ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ചികിത്സ സൗകര്യങ്ങളും വിനോദ സംവിധാനങ്ങളും മറ്റും ഒരുക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.

    17,000 ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ചി​ല ഡി​സ്​​ട്രി​ക്ടു​ക​ളി​ൽ തി​ങ്ങി​ത്താ​മ​സി​ക്കു​ന്ന​താ​യി കണ്ടെത്തിയിരുന്നു. ചെറിയ കെട്ടിടങ്ങളില്‍ താങ്ങാനാവുന്നതിലധികം ആളുകള്‍ ഒന്നിച്ച് താമസിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അ​തി​നു ശേ​ഷ​മാ​ണ്​ ഇ​ത്ത​ര​മൊ​രു ഭ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീരുമാനിച്ചത്. മദീനയില്‍ തന്നെ അല്‍ ഉയൂന്‍, അല്‍ ഹിജ്‌റ തുടങ്ങിയ പ്രദേശങ്ങളിലും പ്രവാസികള്‍ക്കായുള്ള ഇത്തരം ഫ്‌ളാറ്റുകള്‍ ഒരുങ്ങുന്നുണ്ട്. ഹിജ്‌റ എക്‌സ്പ്രസ് വേയില്‍ 250,000 ചതുരശ്ര മീറ്ററിലാണ് താമസ സ്ഥലം ഒരുങ്ങുന്നത്. ഇവിടെ 15,000 തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടായിരിക്കും.

     യാമ്പുവിലെ റോയല്‍ കമ്മീഷന്റെ നേതൃത്വത്തിലും സമാനമായ പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുങ്ങുന്നുണ്ട്. 5,000 തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പറ്റുന്ന സംവിധാനമാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവാസികള്‍ക്ക് മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കാനും അവയുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങള്‍ തടയാനുമാണ് പ്രവാസികള്‍ക്കു മാത്രമായി ഇത്തരം പാര്‍പ്പിട സമുച്ചയങ്ങള്‍ ഒരുക്കാന്‍ തീരുമാനമെടുത്തതെന്ന് ഗവർണർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago