'ഉംറ ഹോസ്റ്റ് വിസ' റദ്ദാക്കിയതായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
റിയാദ്: “ഉംറ ഹോസ്റ്റ്” വിസ റദ്ദാക്കിയതായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രത്യേക നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി രാജ്യത്തിന് പുറത്ത് നിന്നുള്ള ഉംറ തീർഥാടകരെ കൊണ്ട് വരുന്നതിനു സഊദി പൗരന്മാരെയും സഊദിയിലെ താമസക്കാരെയും അനുവദിക്കുന്ന പ്രത്യേക പദ്ധതിയായിരുന്നു “ഉംറ ഹോസ്റ്റ്. ഇതാണ് ഇപ്പോൾ റദ്ദാക്കിയതായി മന്ത്രാലയം സ്ഥിരീകരിച്ചത്.
രണ്ട് വർഷം മുമ്പാണ് സഊദിയില്‍ താമസമാക്കിയ വിദേശികള്‍ക്ക് ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്ന ഉംറ ഓഫ് ദി ഹോസ്റ്റ് പദ്ധതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. വിദേശികൾക്ക് ഇഖാമ നമ്പര്‍ വഴി ബന്ധുക്കളെയും സ്വദേശികള്‍ക്ക് ബന്ധുക്കള്‍ അല്ലാത്തവരെയും ഉംറക്കായി എത്തിക്കാൻ സാധിക്കുന്നതായിരുന്നു ഉംറ ഹോസ്റ്റ് വിസ പദ്ധതി.
ഉംറ തീര്‍ഥാടകരെ സ്വന്തം ഉത്തരവാദിത്വത്തിൽ ആതിഥേയരായി റിക്രൂട്ട് ചെയ്യാന്‍ ഇതു മൂലം സാധിച്ചിരുന്നു. ഒരേ സമയം അഞ്ച് വ്യക്തികളെ വരെ ഉംറ അതിഥികളായി കൊണ്ട് വരാന്‍ സാധിക്കുന്ന തരത്തിലായിരുന്നു പ്രഖ്യാപനം. ഇത്തരത്തിൽ പ്രതിവര്‍ഷം മൂന്ന് തവണ വരെ ആളുകളെ കൊണ്ടുവരാനാകാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."