HOME
DETAILS

തൃത്താലയില്‍ തീ പാറും: ബല്‍റാമിനെ കുരുക്കാന്‍ എം.ബി രാജേഷ്; മന്ത്രി ബാലന്റെ ഭാര്യക്കെതിരേ പാര്‍ട്ടിയില്‍ തന്നെ എതിര്‍ സ്വരങ്ങള്‍

  
backup
March 02 2021 | 13:03 PM

palakkad-candidate-issue-l-d-f

പാലക്കാട്: പാലക്കാട് ജില്ലയില്‍ സി.പി.എം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക പുറത്തുവന്നപ്പോള്‍ തൃത്താലയില്‍ മത്സരം തീപാറുമെന്നുറപ്പായി. കോണ്‍ഗ്രസിലെ യുവരക്തം വി.ടി ബല്‍റാമിനെ തളയ്ക്കാന്‍ മുന്‍ എം.പി എം.ബി രാജേഷിനെയാണ് സി.പി.എം രംഗത്തിറക്കുന്നത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ വി.കെ ശ്രീകണ്‍ഠനോട് പരാജയപ്പെട്ട എം.ബി രാജേഷിനെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് സി.പി.എം കണക്കു കൂട്ടല്‍.
അതേ സമയം കാലടി സംസകൃസര്‍വകലാശാലയിലെ നിയമനവിവാദത്തില്‍ ആരോപണവിധേയയായത് എം.ബി. രാജേഷിന്റെ ഭാര്യയായിരുന്നു. ഈ ആരോപണത്തില്‍ വിദഗ്ധ സമിതിക്കെതിരേ രംഗത്തുവന്ന എം.ബി രാജേഷിനെ വെല്ലുവിളിച്ച് ഡോ. ഉമര്‍ തറമേല്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇതിനോട് ഇതുവരേ പ്രതികരിക്കാന്‍ പോലും രാജേഷ് തയാറായിട്ടില്ല. ആ വിവാദം വീണ്ടും ആയുധമാക്കി മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം.

എം.ബി രാജേഷും, പി.പി സുമേദും, എ.പ്രഭാകരനും, പി.കെ ശശി, എ.കെ ബാലന്റെ ഭാര്യ ജമീലയുമാണ് പോലക്കാട് ജില്ലയില്‍ നിന്നുള്ള മറ്റു സ്ഥാനാര്‍ഥികള്‍. മലമ്പുഴയില്‍ എ.പ്രഭാകരന്‍, തൃത്താല എം.ബി രാജേഷ്, കോങ്ങാട് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.പി സുമോദ്, തരൂരില്‍ ജമീല ബാലന്‍ എന്നിവരുടെ പേരാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചത്.
മന്ത്രി എ.കെ ബാലന്റെ ഭാര്യയെ പരിഗണിക്കുന്നതില്‍ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുവന്നെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.
പാലക്കാട് മുന്‍ ഡി.സി.സി അധ്യക്ഷന്‍ എ.വി ഗോപിനാഥ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍. അങ്ങനെയെങ്കില്‍ എല്‍.ഡി.എഫ് പിന്തുണച്ചേക്കും. വിജയസാധ്യത പരിഗണിച്ചാവും സ്ഥാനാര്‍ഥി നിര്‍ണയമെന്നും സാഹചര്യമനുസരിച്ച് തീരുമാനമുണ്ടാകുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  19 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  19 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  19 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  19 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  19 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  19 days ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  19 days ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  19 days ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  19 days ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  19 days ago