HOME
DETAILS
MAL
എച്ച്.എല്‍.എല്‍ ലേലത്തില്‍ കേന്ദ്രത്തെ അവഗണിച്ച് കേരളം പങ്കെടുക്കും
backup
March 14 2022 | 16:03 PM
തിരുവനന്തപുരം: എച്ച്.എല്‍.എല്‍ ലേലത്തില്‍ പങ്കെടുക്കുന്നതിന് കേരളത്തിന് കെ.എസ്.ഐ.ഡി.സി താല്‍പര്യപത്രം നല്‍കി. കേരളത്തിലുള്ള എച്ച്.എല്‍.എല്‍ ആസ്തികള്‍ക്കായുള്ള ലേലത്തിലാണ് പങ്കെടുക്കുന്നത്. നേരത്തെ ലേലത്തല്‍ പങ്കെടുക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതിരേ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പ്രതിഷേധിച്ച് കത്തുമയച്ചിരുന്നുവെങ്കിലും കേന്ദ്ര നിലപാടില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഈ നിലപാട് തള്ളിയാണ് സംസ്ഥാനം ലേലത്തില്‍ പങ്കെടുക്കുന്നത്.
പൊതുമേഖലാ ആസ്തികള്‍ വിറ്റഴിച്ച് ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ എച്ച്എല്‍എല്‍ വില്‍ക്കുന്നത്. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന പദവിയിലുള്ള കമ്പനി വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം തന്നെ എതിര്‍പ്പറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."