HOME
DETAILS

പഴയിടത്തെ ജാതി പറഞ്ഞ് ആക്ഷേപിച്ചത് സംസ്‌ക്കാരത്തിന് യോജിക്കാത്തത്- ശിവന്‍ കുട്ടി

  
Web Desk
January 08 2023 | 09:01 AM

keralam-criticising-pazhayidam-mohanan-namboothiri-by-pointing-his-caste-is-not-our-culturesays-minister-v-sivankutty

തിരുവനന്തപുരം: പഴയിടം മോഹനന്‍ നമ്പൂരിതിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചത് കേരള സമൂഹത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്തതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. നിലവാരമില്ലാത്ത വിമര്‍ശനമായി അതെന്നും അത്രയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ആളെ രൂക്ഷമായി വിമര്‍ശിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.

'കലോത്സവത്തില്‍ എല്ലാ കാര്യങ്ങളും ടെന്‍ഡര്‍ അനുസരിച്ചാണ് തീരുമാനിക്കുന്നത്. ആ ടെന്‍ഡറില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനത്ത് വന്നയാളാണ് പഴയിടം മോഹനന്‍ നമ്പൂതിരി. കലോത്സവത്തില്‍ പെട്ടന്ന് നോണ്‍വെജ് വിളമ്പണം എന്ന ആവശ്യമുയര്‍ന്നത് അദ്ദേഹത്തിന് അംഗീകരിക്കാനായി കാണില്ല' മന്ത്രി പറഞ്ഞു.

ഒരു ദിവസം 30000 പേര്‍ക്കാണ് അദ്ദേഹം ഭക്ഷണം വിളമ്പിയത്. അദ്ദേഹത്തെ ജാതി പറഞ്ഞ് ആക്ഷേപിച്ചത് കേരള സമൂഹത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല. നിലവാരമില്ലാത്ത വിമര്‍ശനമായിപ്പോയി അത്. അനാവശ്യമായ കാര്യങ്ങളാണതൊക്കെ'. മ്ര്രന്തി ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ കലോത്സവത്തെ സംബന്ധിച്ചിടത്തോളം ഒരു കാര്യത്തിലും പരാതി ഉയര്‍ന്നിട്ടില്ലെന്നു പറഞ്ഞ മന്ത്രി വിവാദങ്ങളുണ്ടാക്കിയത് സമൂഹമാധ്യമങ്ങളാണെന്നും അത് കേരളത്തിന്റെയോ സര്‍ക്കാരിന്റെയോ അഭിപ്രായമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങളെത്തുടര്‍ന്ന് അടുത്ത കലോത്സവം മുതല്‍ ഭക്ഷണം വിളമ്പാന്‍ താനുണ്ടാവില്ലെന്ന് പഴയിടം പ്രതികരിച്ചിരുന്നു. അനാവശ്യമായി ജാതീയതയുടെയും വര്‍ഗീയതയുടെയും വിത്തുകള്‍ വാരിയെറിഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍ കലോത്സവ വേദികളെ നിയന്ത്രിക്കുന്നത് ഭയമുള്ള കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  2 days ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  2 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  2 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  2 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  2 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  2 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  2 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  2 days ago