HOME
DETAILS

'ഞങ്ങടെ ഉറപ്പാണ് പി.ജെ'- പിണറായിയുടെ മണ്ഡലത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തി പി.ജയരാജന്‍ ഫാന്‍സ്

  
backup
March 23, 2021 | 6:27 AM

pj-news-23-03-2021

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് പി.ജയരാജന്റെ ഫഌക്‌സ് ബോര്‍ഡ്. പി.ജയരാജന്റെ ചിത്രം വെച്ച് കൊണ്ട് 'ഞങ്ങടെ ഉറപ്പാണ് പി.ജെ ' എന്നാണ് ആരാധകര്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡ്. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ഉറപ്പാണ് എല്‍.ഡി.എഫ് എന്നതിന് ബദലായാണ് ജയരാജന്റെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പോരാളികളുടെ പേരിലുള്ള ബോര്‍ഡ് ധര്‍മ്മടം നിയോജക മണ്ഡലത്തിലെ സി.പി.എം ശക്തി കേന്ദ്രമായ ആര്‍ വി മെട്ടയിലെ റോഡരികിലാണ് സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജില്‍ പി.ജയരാജനെ അനുകൂലിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പോരാളികള്‍ എന്ന പേരിലാണ് ഇപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

പിജെ ആര്‍മി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. പി ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിറകെയാണ് നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും സീറ്റ് നിഷേധിച്ചത് അനീതിയാണെന്ന് ആരോപിച്ചും സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചാരണങ്ങള്‍ വന്നത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പി.ജെ ആര്‍മി എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളെന്നായിരുന്നു ജയരാജന്റെ പക്ഷം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  14 hours ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  15 hours ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  15 hours ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  16 hours ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  16 hours ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  16 hours ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  17 hours ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  17 hours ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  17 hours ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  17 hours ago