ഗഗന്‍യാന്‍: ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കി
മോസ്‌കോ: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്ന നാല് വ്യോമസേനാ ഉദ്യോഗസ്ഥര്‍ റഷ്യയില്‍നിന്ന് ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കി. റോസ്‌കോസ്മോസ് ബഹിരാകാശ ഏജന്‍സിയുടെ കീഴിലുള്ള ഗഗാറിന്‍ കോസ്മോനോട്ട് ട്രെയിനിങ് സെന്ററിലായിരുന്നു പരിശീലനം.
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും(ഐ.എസ്.ആര്‍.ഒ) റഷ്യയുടെ വിക്ഷേപ സേവനസ്ഥാപനമായ ഗ്ലാവ്കോസ്മോസും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് റഷ്യയില്‍ പരിശീലനം നല്‍കിയത്. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും മൂന്ന് വിങ് കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്ന നാല് വ്യോമസേനാപൈലറ്റുമാരാണ് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് വ്യോമസേന വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ഇന്ത്യയുടെ പ്രഥമസഞ്ചാര പേടകപദ്ധതിയാണ് ഗഗന്‍യാന്‍. 2018 ലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയത്. 2021 ഡിസംബറില്‍ പേടകം വിക്ഷേപിക്കാനായിരുന്നു പദ്ധതിയെങ്കിലും കോവിഡ് കാരണം 2022 ഓഗസ്റ്റിലായിരിക്കും വിക്ഷേപണമെന്നാണ് നിലവിലെ സൂചന. 10,000 കോടി രൂപയാണ് പദ്ധതി ചെലവ്. വിജയകരമായി പൂര്‍ത്തിയായാല്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാവും ഇന്ത്യ.
റഷ്യയില്‍ നിന്നുള്ള പരിശീലനത്തിന് ശേഷം ഇവര്‍ക്ക് ഇന്ത്യയില്‍ പ്രത്യേക പരിശീലനം നല്‍കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."