HOME
DETAILS

ബിജെ.പി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

  
backup
March 23 2021 | 09:03 AM

kerala-complaint-against-sandeep-vachspathi-2021

ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മതസ്പര്‍ദ്ധയുണ്ടാക്കുന്ന രൂപത്തില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വീഡിയോ സഹിതമാണ് പരാതി നല്‍കിയത്.

ഫ്രറ്റേണിറ്റി മൂവ്‌മെന്റും വചസ്പതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കാണ് പരാതി നല്‍കിയത്.

ആലപ്പുഴയിലെ ഒരു കയര്‍ കമ്പനിയിലെ തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിക്കവേ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചെന്നും ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

'നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ അവസ്ഥ നിങ്ങളൊന്ന് ചിന്തിക്കണം. ഇപ്പൊ ഒരു ഹിന്ദു പെണ്‍കുട്ടി മുസ്‌ലിമിനെ പ്രേമിക്കുന്നതിന് നമ്മളാരും എതിരല്ല, ആണോ? ആണോ? അല്ല ക്രിസ്ത്യാനിയേയും ആര്‍ക്കും ആരേയും പ്രേമിച്ചു കല്യാണം കഴിക്കാം. പക്ഷെ മാന്യമായി ജീവിപ്പിക്കണം വേണ്ടെ. ഇവിടെ ചെയ്തത് എന്താ. നമ്മുടെ കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില്‍ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയില്‍ കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് ഒരു പെണ്‍ കുഞ്ഞിനെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടുകയാണ്'- എന്നൊക്കെയായിരുന്നു വചസ്പതിയുടെ പരാമര്‍ശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇങ്ങനെയൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല; 11-കാരൻ്റെ പരാതിയിൽ അമ്പരന്ന് പൊലിസുകാർ

National
  •  3 hours ago
No Image

യുഎഇയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ; സ്വർണം വാങ്ങുന്നതിൽ ജാഗ്രത പുലർത്തി ഉപഭോക്താക്കൾ

uae
  •  3 hours ago
No Image

ടോൾ പിരിവിലൂടെ ഖജനാവിലെത്തിയത് 21,000 കോടി രൂപയുടെ വരുമാനം; ഫാസ്ടാ​ഗ് വാർഷിക പാസിനോട് കൂടുതൽ താല്പര്യം

auto-mobile
  •  3 hours ago
No Image

75 കാരനെ വിവാഹം ചെയ്യാൻ ഇന്ത്യയിൽ എത്തിയ 71 കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; സംഭവം ലുധിയാനയിൽ

National
  •  3 hours ago
No Image

മുഖ്യമന്ത്രിയുടെ 144 പൊലിസുകാരെ പിരിച്ചുവിടൽ വാദം നുണ; പട്ടിക പുറത്തുവിടാൻ ചെന്നിത്തലയുടെ വെല്ലുവിളി

Kerala
  •  4 hours ago
No Image

ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി

uae
  •  4 hours ago
No Image

ലോകത്തിലെ ആദ്യ പേഴ്‌സണൽ റോബോകാർ ദുബൈയിൽ; സുര​ക്ഷയിൽ നോ കോപ്രമൈസ്, അറിയാം ഫീച്ചറുകൾ

uae
  •  4 hours ago
No Image

ട്രംപിന്റെ തീരുവ ഭീഷണി ഫലം കണ്ടില്ല; ഇന്ത്യക്കെതിരായ അമേരിക്കൻ തീരുവകൾ പിൻവലിക്കുമെന്ന് സൂചന

International
  •  4 hours ago
No Image

ഗസ്സയില്‍ ഗുരുതരമായി പരുക്കേറ്റവരെയും രോഗികളെയും യുഎഇയില്‍ എത്തിച്ച് ചികിത്സ നല്‍കി

uae
  •  5 hours ago
No Image

ബിരിയാണിയിലെ ചിക്കന്റെ അളവിനെ ചൊല്ലി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ അടി; വിരമിക്കൽ ചടങ്ങിൽ ഒരാൾ ആശുപത്രിയിൽ

Kerala
  •  5 hours ago