HOME
DETAILS

തുടര്‍ഭരണം ആപത്ത്; ശബരിമലയില്‍ വിശ്വാസികള്‍ മാപ്പു നല്‍കില്ല: ആന്റണി

  
backup
March 25 2021 | 03:03 AM

54684851

കോണ്‍ഗ്രസിന്റെ കേരളത്തില്‍ നിന്നുള്ള ദേശീയ മുഖമായ എ.കെ ആന്റണി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെത്തി. കൊവിഡിനെ തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോലും എത്താനാവാതിരുന്ന ആന്റണി കേരളത്തിലേക്കെത്തിയത് യു.ഡി.എഫില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി ആന്റണി പ്രതീക്ഷകളും നിലപാടുകളും പങ്കുവയ്ക്കുന്നു.

? നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് എന്താണ് പറയാനുള്ളത്
നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. യാതൊരു സാഹചര്യത്തിലും പിണറായി സര്‍ക്കാരിനു തുടര്‍ഭരണം നല്‍കരുതെന്നാണ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. അങ്ങനെ സംഭവിച്ചാല്‍ അതു കേരളത്തിന് ആപത്തായിരിക്കും. തെരഞ്ഞെടുപ്പടുത്തപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വലിയ മാറ്റം വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുഖത്ത് സൗമ്യത വന്നിരിക്കുന്നു. ഭാഷയും ശൈലിയും മാറി. ചില മന്ത്രിമാര്‍ തെറ്റ് ഏറ്റുപറയുകയും ചെയ്തു. ഈ മുഖംമിനുക്കലുകള്‍ കണ്ട് ആരും വഞ്ചിതരാകരുത്. അക്കരെക്കടക്കാനുള്ള തന്ത്രം മാത്രമാണ്. അക്കരെക്കടന്നുകഴിഞ്ഞാല്‍ കേരളത്തിന്റെ കഥ കഴിയും. തുടര്‍ഭരണമുണ്ടായാല്‍ അക്രമത്തിന്റെയും അഴിമതിയുടെയും തേര്‍വാഴ്ചയാകുമുണ്ടാകുക.

? തുടര്‍ഭരണം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമല്ലേ
അങ്ങനെ പറയാനും കഴിയില്ല. ഈ സര്‍ക്കാര്‍ താഴെ വീഴേണ്ടത് ആ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെകൂടി ആവശ്യമാണ്. കാരണം തുടര്‍ഭരണമുണ്ടായാല്‍ പശ്ചിമബംഗാളില്‍ സംഭവിച്ചതുപോലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇല്ലാതാകും. കേരളത്തില്‍ സി.പി.എം ജീവിച്ചിരിക്കണമെങ്കില്‍ ഇടതുമുന്നണി പരാജയപ്പെടുക തന്നെ വേണമെന്നതാണ് യാഥാര്‍ഥ്യം.

? രൂക്ഷമായ പ്രതികരണങ്ങളാണല്ലോ. തുടര്‍ഭരണമുണ്ടാകുമെന്ന് അത്രയ്ക്ക് ആശങ്കയുണ്ടോ?
ഏയ്.. ഒരിക്കലുമില്ല. മെയ് മാസത്തില്‍ രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയും യു.ഡി.എഫിന്റെ മന്ത്രിമാരുമായിരിക്കും.

? എങ്കില്‍ ചോദിക്കട്ടെ, യു.ഡി.എഫ് വന്നാല്‍ ആരാകും മുഖ്യമന്ത്രി
(ചിരിക്കുന്നു) ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കാന്‍ നോക്കേണ്ട

? കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം എങ്ങനെ വിലയിരുത്തുന്നു
അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂര്‍ത്ത്, സര്‍വത്ര അഴിമതി. കഴിഞ്ഞ അഞ്ചുവര്‍ഷവും ഇതായിരുന്നു പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. ശബരിമലയില്‍ സ്വീകരിച്ച നിലപാടിനും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും പി.എസ്.സിയെ നോക്കുകുത്തിയാക്കിയതിനും ആഴക്കടല്‍ അഴിമതിക്കുമൊക്കെ ജനം പ്രതികാരം ചോദിക്കുമെന്നുറപ്പാണ്.
പിണറായി സര്‍ക്കാരിനെ രാഷ്ട്രീയ വനവാസത്തിനയയ്ക്കുകയാണ് വേണ്ടത്. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നു ശബരിമല വിഷയത്തില്‍ ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കുകയുള്ളൂ എന്ന്. ദേവസ്വം മന്ത്രി മാപ്പുപറയുന്നു. ഈ നിലപാട് നേരത്തെ എടുത്തിരുന്നെങ്കില്‍ കേരളത്തില്‍ ഇത്രയേറെ നാശമുണ്ടാകുമായിരുന്നോ? ആരെതിര്‍ത്താലും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന പിടിവാശി വേണമായിരുന്നോ? സര്‍വകക്ഷിയോഗം വിളിക്കാന്‍ അന്നേ പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞതാണ്. കേട്ടില്ല. കേരളത്തിലെ അയ്യപ്പഭക്തരും സ്ത്രീകളും ഇതൊന്നും മറക്കില്ല.

? നേമത്ത് ബി.ജെ.പി വെല്ലുവിളി ഉയര്‍ത്തുമോ
നേമത്ത് ഒരിക്കല്‍ പറ്റിയ തെറ്റ് തിരുത്തണം. കരുണാകരനെ ജയിപ്പിച്ച നേമം മകന്‍ മുരളീധരന്‍ തിരിച്ചുപിടിക്കുക തന്നെ ചെയ്യും. കേരളത്തിന്റെ സംസ്‌കാരത്തിനു പറ്റിയവരല്ല ബി.ജെ.പിക്കാര്‍. ബി.ജെ.പിയെ കേരളത്തില്‍ 'സംപൂജ്യ'രാക്കണം. ബി.ജെ.പി ഇല്ലാത്ത കേരള നിയമസഭയെ തിരിച്ചുപിടിക്കുകതന്നെ വേണം.


നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്ത ദ്രോഹമൊന്നും ആരും മറക്കില്ല. പൗരത്വനിയമ ഭേദഗതി നടപ്പിലാക്കുമെന്നാണ് അവരിപ്പോഴും പറയുന്നത്. മനുഷ്യത്വമില്ലാത്ത കൂട്ടരാണവര്‍. അതുകൊണ്ട് ചരിത്രമുറങ്ങുന്ന കേരള നിയമസഭയില്‍ ബി.ജെ.പി ഉണ്ടാകാന്‍ പാടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago