HOME
DETAILS
MAL
'ടീച്ചര്‍'മതി; അധ്യാപകരെ ലിംഗ വ്യത്യാസമില്ലാതെ ടീച്ചറെന്ന് വിളിച്ചാല്‍ മതി, നിര്‍ദേശവുമായി ബാലാവകാശ കമ്മിഷന്
backup
January 11 2023 | 13:01 PM
തിരുവനന്തപുരം: അധ്യാപകരെ ലിംഗവ്യത്യാസമില്ലാതെ ടീച്ചറെന്ന് വിളിച്ചാല്‍ മതിയെന്ന് ബാലാവകാശ കമ്മിഷന്. ടീച്ചർ വിളിയിലൂടെ തുല്യത നിലനിർത്താനും, കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയുമെന്ന് ബാലാവകാശ കമ്മിഷന് വ്യക്തമാക്കി. ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാർ, അംഗം സി. വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.
സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ പദത്തിനോ സങ്കൽപ്പത്തിനോ തുല്യമാകില്ലെന്നാണ് കമ്മീഷൻ വിലയിരുത്തൽ. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ബാലവകാശ കമ്മീഷൻ നിര്‍ദ്ദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."