ലോക സന്തോഷ സൂചികയില്‍ പുഞ്ചിരി മാഞ്ഞ് ഇന്ത്യ
ലോക സന്തോഷ സൂചികയില്‍ ഇത്തവണയും ഇന്ത്യയുടെ സ്ഥാനം അവസാന പത്തില്‍. 146 രാജ്യങ്ങളുടെ പട്ടികയില്‍ 136ാം സ്ഥാനത്താണ് ഇന്ത്യ. യു.എന്നിന്റെ ഹാപ്പിനെസ് റിപ്പോര്‍ട്ട് 2022ന്റെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്തുവിട്ടത്.
കഴിഞ്ഞ തവണയും ഇന്ത്യ അവസാന പത്തിലായിരുന്നു. 2021ലെ റിപ്പോര്‍ട്ട് അനുസരിച്ച് 149 രാജ്യങ്ങളുടെ പട്ടികിയില്‍ 139ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. അതേസമയം പാകിസ്ഥാനും ബംഗ്ലാദേശുമടക്കമുള്ള ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ സന്തോഷ സൂചികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. 103ാം സ്ഥാനമാണ് പാകിസ്ഥാനുള്ളതെങ്കില്‍ 99ാം സ്ഥാനത്താണ് ബംഗ്ലാദേശ്.
ആറ് പ്രധാന വേരിയബിളുകള്‍ ഉപയോഗിച്ചാണ് സന്തോഷ പട്ടിക യു.എന്‍ തയ്യാറാക്കുന്നത്.
- വരുമാനം
- ആയുര്‍ദൈര്‍ഘ്യം
- പ്രശ്‌ന സമയങ്ങളിലെ പരാശ്രയം
- മഹാമനസ്‌കത
- സ്വാതന്ത്ര്യം
- വിശ്വാസം
ഇതുകൂടാതെ സര്‍ക്കാരിലെ അഴിമതിയില്ലായ്മയെയും ഹാപ്പിനെസ് ഇന്‍ഡെക്‌സ് കണക്കാക്കാന്‍ യു.എന്‍ ഉപയോഗിക്കുന്നു.
ഫിന്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഫിന്‍ലാന്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 7.842 പോയിന്റാണ് ഫിന്‍ലാന്‍ഡിനുള്ളത്. അഫ്ഗാനിസ്ഥാനാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.
https://twitter.com/HappinessRpt/status/1504802573227892739
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."