HOME
DETAILS

സര്‍ക്കാര്‍ ഓഫിസുകളില്‍ മിന്നല്‍ പരിശോധന: ഒപ്പം ബോധവല്‍ക്കരണ കാംപയിനും

  
backup
August 19, 2016 | 7:09 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d-3


നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്നലെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍
ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനയും ബോധവല്‍ക്കരണ കാംപയിനും നടത്തി.
താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫിസ്, താലൂക്ക് വ്യവസായ ഓഫിസ്, അഗ്രികള്‍ച്ചര്‍ അസി.ഡയരക്ടര്‍ ഓഫിസ്, സബ്ട്രഷറി, പൊലിസ് സ്റ്റേഷന്‍ (എസ്.എച്ച്.ഒ), ആര്‍.ടി ഓഫിസ് തുടങ്ങിയ താലൂക്കിലെ നിരവധി ഓഫിസുകളിലാണ് ഇന്നലെ മിന്നല്‍ പരിശോധന നടന്നത്.
വിജിലന്‍സ് എസ്.പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ വിവിധ ടീമുകളായാണ് പരിശോധന നടത്തിയത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ഫോമുകളില്‍ തയാറാക്കിയ ചോദ്യാവലികള്‍ നല്‍കി. ഫോമിലെ ചോദ്യാവലികള്‍
പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചോദ്യാവലിയില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിശദീകരിക്കുകയും ചെയ്തു.
വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സേവനത്തെ കുറിച്ചും വകുപ്പിലെ അഴിമതിയെ സംബന്ധിച്ചുമുള്ള ചോദ്യാവലിയാണ് നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുത്തന്‍ നയത്തിന്റെ ഭാഗമായി കേരളത്തിലുടെനീളം ബോധവല്‍ക്കരണ കാംപയിന്‍ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം ജില്ലയിലും നെയ്യാറ്റിന്‍കരയിലും കാംപയിന്‍ സംഘടിപ്പിച്ചത്. അഴിമതി രഹിത സര്‍ക്കാര്‍ ഓഫിസുകള്‍ എന്നതാണ് സര്‍ക്കാര്‍ നയമെന്നും ഇതിന്റെ ആദ്യ പടിയാണ് ഈ കാംപയിന്‍ എന്ന് വിജിലന്‍സ് എസ്.പി.രാജേന്ദ്രന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

uae
  •  2 days ago
No Image

നീതിക്കായുള്ള പോരാട്ടത്തില്‍ കൂടെ നിന്നവര്‍; കേസിന്റെ ഗതി തിരിച്ച രണ്ടുപേര്‍ വിധി കേള്‍ക്കാനില്ല 

Kerala
  •  2 days ago
No Image

അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നമ്മളെല്ലാവരും അഭിമാനിക്കണം: മുരളി വിജയ്

Cricket
  •  2 days ago
No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെ ഇന്നറിയാം; പ്രതിപ്പട്ടികയില്‍ ദിലീപ് അടക്കം 10 പേര്‍

Kerala
  •  2 days ago
No Image

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പുതപ്പുകളുമായി 'ആഫ്താബ് 2025'

National
  •  2 days ago
No Image

ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം 

Kerala
  •  2 days ago
No Image

കൂടെ ഉണ്ടായിരുന്നവരെയെല്ലാം പുലി പിടിച്ചു; തനിച്ചായ ചൊക്കന്‍ രാത്രിയില്‍ അഭയം തേടുന്നത് ആട്ടിന്‍കൂട്ടില്‍

Kerala
  •  2 days ago
No Image

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  2 days ago
No Image

ഹൃദയാഘാതംമൂലം മലയാളി മസ്‌കത്ത് വിമാനത്താവളത്തില്‍ വച്ച് അന്തരിച്ചു

oman
  •  2 days ago