HOME
DETAILS

ദിഷ: പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണം: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

  
backup
August 19, 2016 | 7:11 PM

%e0%b4%a6%e0%b4%bf%e0%b4%b7-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf


കൊല്ലം: ഡിസ്ട്രിക്ട് ഡെവല്പമെന്റ് കോഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ദിഷ) യുടെ പ്രഥമയോഗം കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു.  
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന ഉള്‍പ്പെടെയുള്ള പ്രവൃത്തികളില്‍ ജനപ്രതിനിധികളുടെ പ്രാധിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമാവധി ആസ്തിവികസനം ഉറപ്പു വരുത്തണമെന്നും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സുതാര്യമായ നടപടി ക്രമങ്ങള്‍ പാലിക്കണമെന്നും എം.പി നിര്‍ദേശിച്ചു. ജില്ലയിലെ 29 കേന്ദ്രാവിഷ്‌കൃത പദ്ധതികളാണ് യോഗത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. തൊഴിലുറപ്പ്, കുടുംബശ്രീ, നാഷനല്‍ ഹെല്‍ത്ത് മിഷന്‍, പി.എം.ജി.എസ്.വൈ, സര്‍വശിക്ഷാ അഭിയാന്‍, സ്വഛ്ഭാരത് മിഷന്‍, പി.എം.എ.വൈ തുടങ്ങിയ പ്രധാന പദ്ധതികള്‍  യോഗം ചര്‍ച്ച ചെയ്തു.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാസത്തിലുള്ള പുരോഗതി അവലോകനം ചെയ്യാനും മൂന്നു മാസത്തിലൊരിക്കല്‍ ദിഷയുടെ യോഗം ചേരാനും ധാരണയായി. സ്വഛ്ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഖരമാലിന്യ നിര്‍മാര്‍ജനത്തിനും പൊതുശുചീകരണ സംവിധാനത്തിനും  പ്രാമുഖ്യം നല്‍കണമെന്നും  യോഗം വിലയിരുത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 19647 കുടുംബങ്ങള്‍ക്കായുള്ള  ഗ്രാമീണ തൊഴില്‍ പദ്ധതി നിര്‍വഹണവും യോഗം ചര്‍ച്ച ചെയ്തു. കുടുംബശ്രീയുടെയും പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജനയുടെയും ദേശീയ ഉപജീവന മിഷന്റെയും ഗുണഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ കൂടുതല്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു;  പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം

International
  •  2 days ago
No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  2 days ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കുന്നത് അന്യായമാണ്: അശ്വിൻ

Cricket
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കും, പ്രതിഷേധം ശക്തം

Kerala
  •  2 days ago
No Image

ഒടുവിൽ അതും നേടി; ഇതിഹാസത്തെ തകർത്തെറിഞ്ഞ് ചരിത്രം കുറിച്ച് റൂട്ട്

Cricket
  •  2 days ago
No Image

യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെ വെടിവെപ്പ്; 37കാരന്‍ കൊല്ലപ്പെട്ടു, ആഴ്ചകള്‍ക്കിടെ നടന്ന രണ്ടാമത്തെ സംഭവം

International
  •  2 days ago
No Image

അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

National
  •  2 days ago
No Image

മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്

National
  •  2 days ago
No Image

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി

National
  •  2 days ago
No Image

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി

National
  •  2 days ago