HOME
DETAILS

കിഴക്കന്‍ ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടമായി

  
backup
January 25, 2023 | 2:16 PM

document-was-prepared-by-senior32132

ന്യുഡല്‍ഹി: ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കിഴക്കന്‍ ലഡാക്കിലുള്ള 65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യക്കു നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. പട്രോളിങ് പോയന്റുകളുടെ നിയന്ത്രണം നഷ്ടമായത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി 3,500 കിലോമീറ്ററാണ്. കാരക്കോറം പാസ് മുതല്‍ ചുമുര്‍ വരെ നിലവില്‍ 65 പട്രോളിങ് സ്റ്റേഷനുകളാണുള്ളത്.ഇതില്‍ 5-17, 24-32, 37 എന്നീ പോയന്റുകളാണു പട്രോളിങ് മുടങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായതെന്ന് ലേയിലെ എസ്.പി പി.ഡി നിത്യ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണു പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം കഠിനതടവ്‍

Kerala
  •  11 hours ago
No Image

കളി തോറ്റാലും നീ തന്നെ രാജാവ്; റൊണാൾഡോയ്ക്ക് മുഹമ്മദ് സിറാജിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

Football
  •  11 hours ago
No Image

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് അമ്മയും നാല് മക്കളും മരിച്ചു; ഉടമയും കരാറുകാരനും അറസ്റ്റില്‍

National
  •  11 hours ago
No Image

റെഡ് അലേർട്ട്: വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

Kerala
  •  11 hours ago
No Image

ദുബൈയിലെ വാടകക്കാർക്ക് ആശ്വാസം; പുതിയ 'ഈസി ലീസിംഗ്' പദ്ധതിയുമായി ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ്

uae
  •  11 hours ago
No Image

മേപ്പാടി മണ്ണിടിച്ചില്‍; കേസെടുത്ത് മേപ്പാടി പൊലിസ്

Kerala
  •  11 hours ago
No Image

തലമുറകളുടെ സംഗമം; കണ്ണീരണിഞ്ഞ റൊണാൾഡോയെ നെഞ്ചോട് ചേർത്ത് യമാൽ; ലോകകപ്പിലെ വികാരനിർഭരമായ നിമിഷം

Football
  •  11 hours ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍; ദുരന്തബാധിതര്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി

Kerala
  •  11 hours ago
No Image

ബഹ്‌റൈനില്‍ കാര്‍ഗോയില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടി; പ്രതിക്ക് 15 വര്‍ഷം തടവും നാടുകടത്തലും

bahrain
  •  12 hours ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി; നേരിട്ട് ദുരന്ത നിവാരണ അതോറിറ്റിയിലെത്തി മുഖ്യമന്ത്രി

Kerala
  •  12 hours ago