മഴവെള്ളത്തിനിനി ഡ്രൈനേജ്; റോഡ് നാട്ടുകാര്‍ക്ക്
വേങ്ങര: മഴ പെയ്താല്‍ കുത്തിയൊഴുകുന്ന വെള്ളം തിരിച്ചുവിടാന്‍ വേങ്ങരയില്‍ ഡ്രൈനേജ് ഒരുങ്ങുന്നു. ടൗണിനോടു ചേര്‍ന്നു കാട്ടിക്കുളത്തുകാര്ക്ക് ഇനി സുഖമായി വഴിനടക്കാം. മിനി ബസാര്‍, ചേറൂര് റോഡ് ജങ്ഷന്, ബ്ലോക്ക് റോഡ്, ഗാന്ധിദാസ് പടി എന്നിവിടങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം വരിവെട്ടിച്ചാല്വഴി കുറുക തോട്ടിലേക്കു ചെന്നെത്തുന്ന ഒരു കിലോമീറ്റര്‍ ഭാഗത്താണ് ഡ്രൈനേജ്.
എം.എല്‍.എ ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ ചെലവിട്ട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് നവീകരണം തുടങ്ങിയത്. മഴയെത്തുന്നതോടെ പ്രദേശത്തെ നൂറുകണക്കിനു വീട്ടുകാര്‍ക്ക് കാല്‍നട യാത്രയും വാഹനഗതാഗതവും തടസപ്പെടുന്നത് പതിവായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനാണു മണ്ഡലം എം.എല്‍.എയുടെ ശ്രമഫലമായി പരിഹാരം കാണുന്നത്. കോണ്‍ക്രീറ്റ് റോഡില്‍ ചാലെടുത്ത് സ്ലാബ് സ്ഥാപിച്ചാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഒരു മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ നാട്ടുകാര്‍ക്ക് സുഖമായി വഴിനടക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."