HOME
DETAILS

പേരുമാറ്റാം; ചരിത്രം മായ്ക്കാനാവില്ല

  
backup
January 30, 2023 | 7:28 PM

4623-52163


രാഷ്ട്രപതിഭവനിലെ ചരിത്രപ്രസിദ്ധ മുഗള്‍ ഗാര്‍ഡന്റെ പേരുമാറ്റി അമൃത് ഉദ്യാന്‍ എന്നാക്കിയിരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ. ഡല്‍ഹിയിലെ മുഗള്‍ചരിത്രം പേറുന്ന യൂസഫ് സരായ്, മസൂദ്പൂര്‍, സംറൂദ്പൂര്‍, ബേഗംപൂര്‍, സെയ്ദുല്‍ അജാബ് തുടങ്ങി 40 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനും സർക്കാരിന് പദ്ധതിയുണ്ട്. അലഹബാദിന്റെ പേര് നേരത്തെ പ്രയാഗ്‌രാജ് എന്നാക്കിയിരുന്നു. ഡല്‍ഹിയിലെ പ്രശസ്ത ഔറംഗസീബ് റോഡ് ഇപ്പോള്‍ എ.പി.ജെ അബ്ദുല്‍ കലാം റോഡാണ്. അക്ബര്‍ റോഡും ഹുമയൂണ്‍ റോഡും ഷാജഹാന്‍ റോഡുമെല്ലാം വൈകാതെ പുതിയ പേരുകളിലറിയപ്പെടും. ഖുതുബുദ്ദീന്‍ ഐബക് നിര്‍മിച്ച ഖുതുബ് മിനാര്‍ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന വാദവും അന്തരീക്ഷത്തിൽ സജീവമാണ്. താജ്മഹല്‍ ക്ഷേത്രമാണെന്ന അവകാശവാദവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംഘ്പരിവാർ സംഘടനകൾ.


മുഗളന്‍മാരുടേത് മാത്രമല്ല, രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികളുടെ ശേഷിപ്പുകളെല്ലാം നീക്കണമെന്നാണ് സംഘ്പരിവാര്‍ താല്‍പര്യം. ഏഴു മുസ്‌ലിം രാജവംശങ്ങള്‍ ഭരിച്ച സുന്ദരമായ ചരിത്രമുണ്ട് ഡല്‍ഹിക്ക്. ഇതെല്ലാം അധികാരം ഉപയോഗിച്ച് മായ്ക്കാനാണ് ശ്രമം. അഭിമാനിക്കാവുന്ന ചരിത്രമില്ലാത്തവര്‍ വ്യാജചരിത്രവും തിരക്കഥകളും എഴുതുന്ന തിരക്കിലാണ്. മുഗള്‍ ഗാര്‍ഡന്‍ മുഗള്‍ രാജാക്കന്‍മാരുടെ നിര്‍മിതിയല്ല, അവഗണിക്കാനാവാത്ത മുഗള്‍ സൗന്ദര്യത്തിന്റെ ബാക്കിയാണ്. 1911ല്‍ ബ്രിട്ടിഷ് ഇന്ത്യയുടെ ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ച ശേഷം റൈസിനാ കുന്നില്‍ നിര്‍മിച്ച വൈസ്രോയ് ഹൗസിന്റെ ഭാഗമായി ല്യൂട്ടന്‍സ് ഡല്‍ഹിയുടെ ശില്‍പി എഡ്വിന്‍ ലാന്‍ഡ്‌സീര്‍ ല്യൂട്ടന്‍സാണ് മുഗള്‍ ഗാര്‍ഡന്‍ രൂപകല്‍പന ചെയ്തത്. 4000 ഏക്കറില്‍ പണിയുന്ന വൈസ്രോയി ഹൗസില്‍ മുഗളന്‍മാര്‍ നിര്‍മിച്ച പൂന്തോട്ടം മാതൃകയില്‍ വലിയ പൂന്തോട്ടം വേണമെന്നത് അന്നത്തെ വൈസ്രോയി ചാള്‍സ് ഹാര്‍ഡിങ്ങിന്റെ ഭാര്യ ലേഡി ഹാര്‍ഡിങ്ങിന്റെ താല്‍പര്യമായിരുന്നു.


ബ്രിട്ടിഷ് മാതൃകയിലൊരു പൂന്തോട്ടമായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ ലേഡി ഹാര്‍ഡിങ്ങിന് താല്‍പര്യം മുഗള്‍-പേര്‍ഷ്യന്‍ മാതൃകകളോടായിരുന്നു. കോണ്‍സ്റ്റന്‍സ് വില്ലിയേഴ്‌സ് സ്റ്റുവര്‍ട്ടിന്റെ ഗാര്‍ഡന്‍സ് ഓഫ് ഗ്രേറ്റ് മുഗള്‍ എന്ന പുസ്തകത്തില്‍ കണ്ട ചിത്രങ്ങളില്‍ നിന്നാണ് അവര്‍ മുഗള്‍ പൂന്തോട്ടങ്ങളില്‍ ആകൃഷ്ടയാവുന്നത്. പിന്നാലെ അവര്‍ ലാഹോറിലെയും ശ്രീനഗറിലെയും പൂന്തോട്ടങ്ങള്‍ സന്ദര്‍ശിച്ചു. 1917ല്‍ ഇതിന്റെ രൂപകല്‍പന പൂര്‍ത്തിയായെങ്കിലും പൂച്ചെടികള്‍ വച്ചുപിടിപ്പിക്കുന്ന പണി പൂര്‍ത്തിയാക്കാന്‍ 1929 വരെ സമയമെടുത്തു.


മുഗള്‍ ഗാര്‍ഡന്‍ ബ്രിട്ടിഷ് കാലത്തിന്റെ മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെയും ചരിത്രത്തിന്റെ ഭാഗമാണ്. 1857ല്‍ അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെ തോല്‍പ്പിച്ച് ഡല്‍ഹി പിടിച്ചെടുത്ത ബ്രിട്ടിഷുകാര്‍ പക്ഷേ ഔന്നത്യം നിറഞ്ഞ മുഗള്‍ സ്മാരകങ്ങളെ നശിപ്പിച്ചില്ല. തോല്‍വികൊണ്ട് അവസാനിക്കുന്നതായിരുന്നില്ല ഇന്ത്യയിലെ മുഗള്‍ ചരിത്രം. മുഗള്‍ ഗാര്‍ഡന്‍ മാത്രമല്ല, എഡ്വിന്‍ ട്യൂട്ടണ്‍സ് അന്നത്തെ വൈസ്രോയി ഹൗസായ ഇന്നത്തെ രാഷ്ട്രപതിഭവന്‍ രൂപകല്‍പന ചെയ്തതുപോലും ഉയര്‍ന്ന കുംഭങ്ങളുള്ള മുഗള്‍ വാസ്തുശില്‍പകല കടമെടുത്താണ്.


വാസ്തുശില്‍പത്തില്‍ മാത്രമൊതുങ്ങുന്നതല്ല ഇന്ത്യയിലെ മുഗള്‍ ഭരണത്തിന്റെ മഹത്വം. മുഗള്‍ ഭരണകാലത്ത്, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 23 ശതമാനമായിരുന്നു ലോക സാമ്പത്തിക വ്യവസ്ഥയില്‍ ഇന്ത്യയുടെ വിഹിതം. യൂറോപ്പിന്റെ മൊത്തം സാമ്പത്തിക വിഹിതം കൂട്ടിച്ചേര്‍ത്താലും അത്ര വരുമായിരുന്നില്ല. 17ാം നൂറ്റാണ്ടില്‍ ഇത് 27 ശതമാനമായിരുന്നു. എന്നാല്‍, മുഗള്‍ ഭരണം ഇല്ലാതായി 200 വര്‍ഷത്തെ ഭരണത്തിനുശേഷം ബ്രിട്ടിഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ലോക സാമ്പത്തിക വ്യവസ്ഥയില്‍ ഇന്ത്യയുടെ വിഹിതം വെറും മൂന്നു ശതമാനമായിരുന്നു. അത്ര ഭീകരമായിരുന്നു ഇന്ത്യയില്‍ ബ്രിട്ടിഷുകാര്‍ നടത്തിയ കൊള്ള. ഇന്ത്യയില്‍ നിന്ന് കട്ടുകടത്തിയ സ്വത്തുക്കളായിരുന്നു 18ാം നൂറ്റാണ്ടിലെ ബ്രിട്ടിഷ് വാണിജ്യവത്കരണത്തിന്റെ അടിസ്ഥാന മൂലധനം. എന്നാല്‍, സംഘ്പരിവാർ കണക്കില്‍ അന്നും ഇന്നും ഇന്ത്യക്കാരുടെ ശത്രു മുഗള്‍ ഭരണമാണ്.


മുഗള്‍കാലത്ത് ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ലോകത്ത് ഏറ്റവും മികച്ചതായിരുന്നു. കൊതിപ്പിക്കുന്നതായിരുന്നു ഇന്ത്യന്‍ ശില്‍പികള്‍ രൂപം കൊടുത്ത ആഭരണങ്ങള്‍. ശില്‍പഭംഗി നിറഞ്ഞ കെട്ടിടങ്ങള്‍, മികച്ച കച്ചവടക്കാര്‍, നല്ല സാമ്പത്തിക വിദഗ്ധര്‍, കപ്പല്‍ നിര്‍മാണത്തില്‍ ലോകത്ത് ഏറ്റവും മികച്ച രാജ്യം. ലോക തുണിവിപണി ഓഹരിയുടെ 25 ശതമാനമായിരുന്നു ഇന്ത്യയുടെ കൈയില്‍.
1600 ല്‍ ഈസ്റ്റിന്ത്യാ കമ്പനി രാജ്ഞി എലിസബത്ത് 1 ന് കീഴിലുള്ള റോയല്‍ ചാര്‍ട്ടറുമായി സഖ്യമുണ്ടാക്കിയതോടെയാണ് മഹത്തായ ഇന്ത്യന്‍ കൊള്ളയ്ക്ക് തുടക്കമാവുന്നത്. ഇന്ത്യയില്‍ നിന്ന് പട്ടും സുഗന്ധദ്രവ്യങ്ങളും മറ്റും കയറ്റുമതി ചെയ്യുകയെന്നതായിരുന്നു കരാര്‍. കൊല്‍ക്കത്ത, മദ്രാസ്, ബോംബെ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളില്‍ കമ്പനി ഫാക്ടറികള്‍ സ്ഥാപിച്ചു. സഹായത്തിന് സൈനികരും എത്തി. അതോടെ വാണിജ്യം പിടിച്ചെടുക്കലുകള്‍ക്ക് വഴിമാറി. ഇന്ത്യയിലെ തുണിവ്യവസായം, കയറ്റുമതി തുടങ്ങിയവ സമര്‍ഥമായി തകര്‍ത്ത ബ്രിട്ടിഷ് ഭരണകര്‍ത്താക്കള്‍ ബ്രിട്ടിഷ് കമ്പനികളെ പകരം പ്രതിഷ്ഠിച്ചു. ഇന്ത്യയില്‍ നിന്ന് ഉത്പന്നങ്ങള്‍ കടത്തിക്കൊണ്ടുപോകുകയും തുണികള്‍ നിര്‍മിച്ച് ഇന്ത്യയിലേക്കുതന്നെ ഇറക്കുമതി ചെയ്തു വില്‍പന നടത്തുകയും ചെയ്തു. വൈകാതെ ലോകവിപണിയില്‍നിന്ന് ഇന്ത്യന്‍ തുണിത്തരങ്ങള്‍ അപ്രത്യക്ഷമായി. തുണിവിപണി മാത്രമല്ല, വജ്രമേഖലയിലും ഇന്ത്യയ്ക്കുണ്ടായിരുന്ന ആധിപത്യം നികുതികള്‍ അടിച്ചേല്‍പ്പിച്ച് തകര്‍ക്കുകയായിരുന്നു ബ്രിട്ടിഷുകാര്‍.
മൂന്ന് മില്യന്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട ബംഗാള്‍ പട്ടിണി ബ്രിട്ടിഷുകാര്‍ മനപ്പൂര്‍വം ഉണ്ടാക്കിയതാണ്. അന്നും ബ്രിട്ടിഷുകാരുടെ സുഹൃത്തുക്കളായിരുന്നു സംഘ്പരിവാര്‍. കോളനിവൽക്കരണത്തിന്റെ അടയാളങ്ങള്‍ നീക്കുകയാണ് പേരുമാറ്റത്തിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമെങ്കില്‍ ഇന്ത്യക്കാരായി ജീവിച്ച് ഇന്ത്യയുടെ യശസ് വാനോളമുയര്‍ത്തിയ മുഗള്‍ ഭരണാധികാരികളുടെ ചരിത്രസ്മാരകങ്ങളല്ല നീക്കേണ്ടത്. ബ്രിട്ടിഷുകാരാണ് ഇന്ത്യയെ കോളനിയാക്കിവച്ചവര്‍. അവരാണ് കൊള്ള നടത്തിയവര്‍. അത് മറച്ചുവച്ചുള്ള ചരിത്രം കള്ളമാണ്. സംഘ്പരിവാറിൻ്റെ കൊളോണിയല്‍ വിരുദ്ധത കാപട്യമാണ്. മുസ്‌ലിം വിരുദ്ധതയല്ലാതെ ഇതിനു പിന്നില്‍ മറ്റൊന്നുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  a month ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  a month ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  a month ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  a month ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  a month ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  a month ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  a month ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  a month ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a month ago