HOME
DETAILS

ഡി.ബി.ടി കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക

  
backup
March 31, 2022 | 5:13 AM

%e0%b4%a1%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%bc%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b5%bd-%e0%b4%aa%e0%b5%8d%e0%b4%b0


നിസാം കെ അബ്ദുല്ല
കൽപ്പറ്റ
കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷന്റെ പ്രതിമാസ ബില്ല് സർക്കാർ അടക്കുന്ന പതിവ് നിർത്തലാക്കിയത് പ്രതിസന്ധികൾക്കിടയിൽ കർഷകർക്ക് വയറ്റത്തടിയാകും.
ഡി.ബി.ടി(ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ) മുഖേന കെ.എസ്.ഇ.ബിക്ക് പണം നൽകാനുള്ള നീക്കമാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. ഇനിമുതൽ സൗജന്യ വൈദ്യുതി പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകർ രൂപീകരിക്കുന്ന സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് കൃഷിവകുപ്പ് കൈമാറുന്ന തുകയുപയോഗിച്ച് സംഘം ഭാരവാഹികൾ അതാത് കർഷകരുടെ ബിൽ തുക അടക്കണമെന്നുമാണ് കാർഷിക വികസന വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ഗുണഭോക്താക്കളുടെ ഗ്രൂപ്പുകൾ രൂപീകരിച്ച് ചാരിറ്റബിൾ സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റർ ചെയ്യണം. ആനൂകൂല്യം ലഭിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച ഗ്രൂപ്പുകളുടെ പ്രസിഡന്റ്, സെക്രട്ടറി, കൃഷി ഓഫിസർ തുടങ്ങിയവർ ചേർന്ന് ബാങ്കുകളിൽ പ്രത്യേക അക്കൗണ്ടുകൾ ആരംഭിക്കണം. കൃഷി ഭവനുകളിൽ നിന്നും കെ.എസ്.ഇ.ബിക്ക് നൽകുന്ന സ്റ്റേറ്റ്‌മെന്റ് പ്രകാരം മുൻ മാസങ്ങളിലെ വൈദ്യുതി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു മാസത്തേക്ക് മുൻകൂറായി അടക്കേണ്ട തുകയുടെ ഇൻവോയിസും സ്‌റ്റേറ്റുമെന്റും വൈദ്യുതി സെക്ഷൻ ഓഫിസിൽ നിന്നും നൽകും. കൃഷി ഭവനുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സീറോ ബാലൻസ് അക്കൗണ്ടുകളിലേക്ക് ബജറ്റ് വിഹിതത്തിൽ നിന്നുമുള്ള തുക കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുൻകൂറായി നിക്ഷേപിക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്. കെ.എസ്.ഇ.ബിയിൽ നിന്നും ബില്ല് ലഭിക്കുന്ന മുറക്ക് ബന്ധപ്പെട്ട ഗ്രൂപ്പുകൾ അക്കൗണ്ടിൽ നിന്നുള്ള തുകയുപയോഗിച്ച് ബില്ലടക്കണം. തുടർന്ന് ഇതിന്റെ വിവരങ്ങൾ കൃഷി ഭവനിൽ അറിയിക്കണം. ഗുണഭോക്താക്കൾ രൂപീകരിച്ച സംഘങ്ങളുടെ അക്കൗണ്ടുകളിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ തുക നിക്ഷേപിക്കുന്നെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർമാർ പരിശോധിക്കുകയും യഥാസമയം പരിശോധനകൾ നടത്തി ഉറപ്പ് വരുത്തേണ്ടതുമാണ്. അഞ്ചിന് മുൻപായി പദ്ധതി പുരോഗതി റിപ്പോർട്ട് കൃഷി അഡീഷണൽ ഡയറക്ടർക്ക് സമർപ്പിക്കുകയും വേണമെന്ന് സർക്കുലറിൽ പറയുന്നത്. എന്നാൽ ഇതിൽ ദുരൂഹതയുണ്ടെന്ന് വിവിധ കർഷക സംഘടനകൾ ആരോപിക്കുന്നു. പാചക വാതക സബ്‌സിഡി പോലെ വൈദ്യുതി സബ്‌സിഡിയും ഭാവിയിൽ ഇല്ലാതാക്കാൻ നീക്കമുണ്ടെന്നാണ് കർഷകർ സംശയിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ ഒന്നുമായില്ലെന്നും കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കൃഷിവകുപ്പ് മന്ത്രിയുമായി കർഷക സംഘടനകൾ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കാർഷിക സബ്‌സിഡികൾ പിൻവലിക്കുന്നതിന് മുന്നോടിയായുള്ള നീക്കമായാണ് ഇതിനെ കർഷകർ കാണുന്നത്. കർണാടകയിലുൾപ്പെടെ കർഷകർക്ക് ആനുകൂല്യങ്ങൾ സർക്കാരുകൾ വാരിക്കോരി നൽകുമ്പോൾ കേരളത്തിൽ തുച്ചമായ തുകപോലും നിഷേധിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ; ആകാശ ദുരന്തത്തില്‍ മരിച്ച രാഷ്ട്രീയ പ്രമുഖര്‍

National
  •  a minute ago
No Image

ശരദ് പവാറിന്റെ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'ദാദ' അജിത് പവാര്‍

National
  •  19 minutes ago
No Image

അവനെ പോലെ സഞ്ജുവും ശക്തമായി തിരിച്ചുവരും: പിന്തുണയുമായി കൈഫ്

Cricket
  •  an hour ago
No Image

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Kerala
  •  an hour ago
No Image

വി ശിവന്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടിസ്

Kerala
  •  2 hours ago
No Image

അവർക്ക് ഇന്ത്യയെ അടക്കം ലോകത്തിലെ ടീമിനെയും തോൽപ്പിക്കാൻ സാധിക്കും: മോർഗൻ

Cricket
  •  2 hours ago
No Image

ഇറാനെ ആക്രമിക്കാന്‍ ഞങ്ങളുടെ മണ്ണും ആകാശവും വിട്ടുനല്‍കില്ല; യു.എ.ഇക്ക് പിന്നാലെ നിര്‍ണായക പ്രഖ്യാപനം നടത്തി സഊദിയും

International
  •  3 hours ago
No Image

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു;  സ്ഥിരീകരിച്ച് ഡി.ജി.സി.എ

National
  •  3 hours ago
No Image

റമദാന്‍: പ്രവാസികള്‍ക്കായി മലയാള പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് ഖത്തര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍

qatar
  •  3 hours ago
No Image

അവൻ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്: മുഹമ്മദ് അസ്ഹറുദ്ദീൻ

Cricket
  •  3 hours ago