HOME
DETAILS

ജനങ്ങളെ വെല്ലുവിളിച്ചാൽ ഏതു ട്രേഡ് യൂനിയനായാലും അംഗീകരിക്കില്ലെന്ന് സതീശൻ

  
backup
March 31, 2022 | 5:14 AM

%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b5%bd


തിരുവനന്തപുരം
പണിമുടക്കിനോട് അനുബന്ധിച്ചുണ്ടായ സംഭവങ്ങൾക്കെതിരേ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. റോഡിലിറങ്ങുന്നവന്റെ കരണത്തടിക്കാനും തലയിൽ തുപ്പാനും ആർക്കും സ്വാതന്ത്ര്യമില്ലെന്നും ജനങ്ങളെ വെല്ലുവിളിച്ചാൽ ഏതു ട്രേഡ് യൂനിയനായാലും അംഗീകരിക്കില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മനുഷ്യന്റെ മൗലികാവകാശങ്ങൾ നിഷേധിക്കുന്ന എല്ലാ സമരപരിപാടികൾക്കും എതിരായ നിലപാടാണ് പ്രതിപക്ഷത്തിന്റേത്. പണിമുടക്കിൽ ഇഷ്ടമുള്ളവർക്ക് പണിമുടക്കാം. ആരെയെങ്കിലും നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ പണിമുടക്കിപ്പിക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
എതിരായി വാർത്ത വന്നാൽ മാധ്യമ സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് സമരം നടത്തുന്നതിനോട് യോജിക്കാനാകില്ല. ഐ.എൻ.ടി.യു.സി നേതാക്കളുമായി ഇക്കാര്യം സംസാരിക്കും. ഇനി ഇത്തരം പണിമുടക്കുകൾ വന്നാൽ ഐ.എൻ.ടി.യു.സിക്ക് കൃത്യമായ നിർദേശം നൽകും. പണിമുടക്കിന് ഒരു പ്രശ്‌നവുമില്ല.
അത് ബന്ദിലേക്കും ഹർത്താലിലേക്കും മാറുന്നതാണ് പ്രശ്‌നം. കോൺഗ്രസുകാരായ ആരെങ്കിലും ജനങ്ങൾക്കുമേൽ കുതിരകയറിയിട്ടുണ്ടെങ്കിൽ അവർക്കെതിരേ നടപടിയുണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  2 days ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  2 days ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  2 days ago
No Image

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; കുട്ടികളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത 

National
  •  2 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

Others
  •  2 days ago
No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago