HOME
DETAILS

ന്യൂഡല്‍ഹി മദ്യനയ അഴിമതി; എഎപിക്ക് 100 കോടി രൂപ ലഭിച്ചതായി ഇ.ഡി

  
backup
February 02, 2023 | 12:34 PM

the-enforcement-directorate-on-thursday-said-the-aam-aadmi-party-used-the-money-generated6515

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി മദ്യനയ അഴിമതിയില്‍ എ.എ.പിക്ക് 100 കോടി രൂപ ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതിയില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തെക്കേ ഇന്ത്യയിലെ മദ്യക്കമ്പനികളില്‍ നിന്നാണ് എ.എ.പിക്ക് തുക ലഭിച്ചത്. ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ തുക വിനിയോഗിച്ചതായും അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും എം എല്‍ സിയുമായ കെ കവിതയുടെ പേരും.

ഇടനിലക്കാരന്‍ വിജയ് നായര്‍ വഴി 100 കോടിയോളം രൂപയാണ് ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ചത്. ഈ പണത്തിന്റെ ഭൂരിഭാഗം ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ്. സര്‍വേ നടത്തിയ വൊളന്റിയര്‍മാര്‍ക്ക് ഒരാള്‍ക്ക് 70 ലക്ഷം രൂപ വരെ നല്‍കിയതായി ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മദ്യനിര്‍മാണ കമ്പനിയായ ഇന്‍ഡോസ്പിരിറ്റിന്റെ ഉടമ അരവിന്ദ് കേജ്‌രിവാളുമായി വിഡിയോകോള്‍ വഴി സംസാരിച്ചു.

വിജയ് നായരെ 'മൈ ബോയ്' എന്നാണ് കേജ്‌രിവാള്‍ വിശേഷിപ്പിച്ചത്. വിജയ് നായര്‍ പറയുന്നതുപോലെ നിങ്ങള്‍ക്കു മുന്നോട്ടു പോകാമെന്നും വിഡിയോകോളില്‍ കേജ്‌രിവാള്‍ പറഞ്ഞതായി ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago