ഓക്‌സിജന്‍ കിട്ടാതെ സഹായം അഭ്യര്‍ഥിക്കുന്നവരെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല: സുപ്രിംകോടതി
ന്യൂഡല്‍ഹി: ഓക്‌സിജന്‍ കിട്ടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ എസ്.ഒ.എസ് സന്ദേശമയക്കുന്നവരെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്ന് സുപ്രിംകോടതി. ഓക്‌സിജന്‍ ഇല്ലെന്ന പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പൊലിസ് നടപടിയുമായി യു.പി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. കൊവിഡ് പ്രശ്‌നത്തില്‍ സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രിംകോടതിയുടെ പ്രസ്താവന.
'ഒരു ജഡ്ജ് എന്ന നിലയിലും പൗരന്‍ എന്ന നിലയിലും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്. പൗരന്മാര്‍ അവരുടെ ആവശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ഥിച്ചാല്‍, അതിനെ അടിച്ചമര്‍ത്താനാവില്ല. നമ്മള്‍ അവരുടെ ശബ്ദം കേള്‍ക്കണം. ബെഡോ ഓക്‌സിജനോ ആവശ്യപ്പെടുന്നവരെ അപമാനിക്കാനാണ് ശ്രമമെങ്കില്‍ അത് കോടതീയലക്ഷ്യമായി കണക്കാക്കും. നമ്മള്‍ മാനുഷിക പ്രതിസന്ധിയിലാണ്'- ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും ബെഡ് ലഭിക്കാത്ത ദുരന്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരവധി ചോദ്യങ്ങളും സര്‍ക്കാരിനു മുന്നില്‍ സുപ്രിംകോടതി ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാരിനും യു.പി, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കും പരോക്ഷമായി വിമര്‍ശനമെന്ന രീതിയിലാണ് ഈ ചോദ്യങ്ങളെല്ലാം ഉയര്‍ന്നത്.
- വാക്‌സിന്‍ പൊതു ഉത്പന്നം. ആരുടെയും സ്വകാര്യ സ്വത്തല്ല
- വാക്‌സിന്‍ നിര്‍മാണക്കമ്പനികള്‍ക്ക് 4500 കോടി കൊടുത്തില്ലേ? പിന്നെ എന്തുകൊണ്ട് അത് മുഴുവന്‍ വാങ്ങി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നില്ല?
- കൊവിഷീല്‍ഡിന് അമേരിക്കയില്‍ ഇല്ലാത്ത വില ഇവിടെ എന്തിന് കൊടുക്കണം?
- ഓക്‌സിജന്‍ കിട്ടാതെ സഹായം അഭ്യര്‍ഥിക്കുന്നവരെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല
- ഗുജറാത്തില്‍ ആംബുലന്‍സില്‍ വരാത്തവരെ ആശുപത്രിയില്‍ കയറ്റുന്നില്ല. എന്തു നീതികേടാണ് ഇത്?
- ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരുടെ വാക്‌സിനേഷന് എന്താണ് സംവിധാനം?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."