HOME
DETAILS

കേരളത്തിലെ ജയവും ബംഗാളിലെ തോല്‍വിയും

  
backup
May 08 2021 | 00:05 AM

9846546-2

കേരളവും ബംഗാളും നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിലൂടെ നല്‍കുന്ന സൂചനകള്‍ വര്‍ഗീയ ഫാസിസത്തിന് നേരെയുള്ള ശക്തമായ താക്കീത് തന്നെയായി വേണം വിലയിരുത്താന്‍. പരാജയകാരണങ്ങള്‍ വിലയിരുത്തുന്ന പാര്‍ട്ടികളും മുന്നണികളും ഈ രണ്ടു സംസ്ഥാനങ്ങളിലെ ജനവിധിയുടെ ഉള്ളറകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും. അതാണ് കാലം ആവശ്യപ്പെടുന്നതും. തുടര്‍ഭരണമെന്ന നേട്ടമാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും കേരളം സമ്മാനിച്ചത്. എന്നാല്‍ ബംഗാളില്‍ സി.പി.എം നിയമസഭയില്‍ സംപൂജ്യരായിരിക്കുന്നു. 34 വര്‍ഷം ബംഗാള്‍ ഭരിച്ച പാര്‍ട്ടിക്ക് ഇക്കുറി ഒരു എം.എല്‍.എയെ പോലും സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ 26 സി.പി.എം അംഗങ്ങളുണ്ടായിരുന്നിടത്താണിത്. ബി.ജെ.പി എം.എല്‍.എമാരേക്കാള്‍ താന്‍ ആഗ്രഹിച്ചിരുന്നത് സി.പി.എം എം.എല്‍.എമാര്‍ പ്രതിപക്ഷ നിരയില്‍ ഉണ്ടായിരിക്കണമെന്നായിരുന്നുവെന്ന മമതാ ബാനര്‍ജിയുടെ പരാമര്‍ശം കേവലം അനുകമ്പയുടെ രാഷ്ട്രീയം മാത്രമല്ല. ബംഗാളില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ താമസിക്കുന്ന മുര്‍ഷിദാബാദ് പോലുള്ള ജില്ലകളിലെ വോട്ടര്‍മാര്‍ എന്തുകൊണ്ട് കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും തിരസ്‌കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നിന്നു.

അതിനുള്ള ഉത്തരം വ്യക്തമാണ്. മമതാ ബാനര്‍ജിയിലൂടെ അവര്‍ കരുത്തുള്ള ഒരു സംരക്ഷകയെ കണ്ടു. വോട്ടിനു ജീവന്റെ വിലയുണ്ടെന്ന് തിരിച്ചറിയുന്ന ഒരുപാട് ജനങ്ങള്‍ ഇന്ത്യയിലുണ്ട്. അതില്‍ പ്രധാനമാണ് മുസ്‌ലിം, ദലിത് വിഭാഗങ്ങള്‍. ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസത്തിനെതിരേ വിട്ടുവീഴ്ചയില്ലാതെ പൊരുതാന്‍ ദീദിയ്ക്ക് മാത്രമേ കഴിയൂവെന്ന് കഴിഞ്ഞ 10 വര്‍ഷം കൊണ്ടു ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞു. ബംഗാളില്‍ മമതയോടുള്ളതുപോലെയൊരു മമത പിണറായി വിജയനും കേരളത്തില്‍ ചെറുതായിട്ടെങ്കിലും ന്യൂനപക്ഷ മനസുകളിലും നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ജയവും പരാജയവും വിലയിരുത്തുന്നവര്‍ കാണാതെ പോകരുത്.


ഈ രാഷ്ട്രീയമാപിനിയിലൂടെ വേണം നേമത്തെ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതും കേരളത്തിലെ ജനപിന്തുണയില്ലാത്ത പാര്‍ട്ടിയുടെ പട്ടികയിലേക്ക് ബി.ജെ.പിയെ തള്ളിയിടാന്‍ കഴിയുകയും ചെയ്ത 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം പരിശോധിക്കേണ്ടത്. മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗും പാലക്കാട് കോണ്‍ഗ്രസുമൊക്കെ ഈ പോരാട്ടത്തില്‍ പ്രശംസനീയമായ പങ്ക് നിര്‍വഹിച്ചിട്ടുണ്ടെങ്കിലും ആരാണ് ബി.ജെ.പിയെ നേരിടുന്നതില്‍ ഉറച്ച നിലപാടു സ്വീകരിച്ചതെന്ന ചോദ്യത്തിന് ഉത്തരം ഈ തെരഞ്ഞെടുപ്പു ഫലത്തില്‍ ഒളിച്ചിരുപ്പുണ്ട്. അതിനാല്‍ കേരളത്തിലെ ഇടതു വിജയം ഇവിടുത്തെ രാഷ്ട്രീയഗ്രാഫ് താഴ്ന്ന ബി.ജെ.പി നേതാക്കളെ മാത്രമല്ല, കേന്ദ്രത്തിലെ തലമൂത്ത നേതാക്കളെ തന്നെയാണ് അസ്വസ്ഥമാക്കുന്നത്. കേരളം എന്ന കൊച്ചു സംസ്ഥാനത്തില്‍ സി.പി.എമ്മിന് ഭരണം കിട്ടുന്നതോ നഷ്ടപ്പെടുന്നതോ ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണമോ സ്വാധീനമോ ഉള്ള ബി.ജെ.പിയുടെ വിഷയമല്ലെന്ന് വാദിക്കുന്ന സംഘ്പരിവാര്‍ അനുകൂലികളുണ്ടാകാം. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കൊച്ചു സംസ്ഥാനത്തായാലും ഇടതുപക്ഷത്തിന്റെ തോല്‍വി വലതു ഫാസിസ്റ്റ് പക്ഷത്തിന് ഊര്‍ജ്ജം പകരുന്നതും ഇടതുവിജയം അവരുടെ പ്രതീക്ഷകള്‍ക്കു മേലുള്ള കരിനിഴലുമാണ്. ത്രിപുരയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ ബി.ജെ.പിയും വലതുപക്ഷവും അതിനെ എങ്ങനെ ആഘോഷിച്ചുവെന്നും ഉപയോഗപ്പെടുത്തിയെന്നതും നമുക്ക് മുന്‍പിലുണ്ട്.


കേരളത്തിലെ ഇടതു വിജയത്തിന് മറുഭാഗം കൂടിയുണ്ട്. തുടര്‍ഭരണമെന്നതിനപ്പുറം കേരളത്തില്‍ വീണ്ടും അധികാരത്തില്‍ വരാന്‍ കഴിഞ്ഞത് സി.പി.എമ്മിന്റെ നിലനില്‍പ്പിനും അനിവാര്യമായിരുന്നു. പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണം പോയതോടെ പാര്‍ട്ടിയുടെ ഏക പ്രതീക്ഷ കേരളമായിരുന്നു. ഇത് നഷ്ടപ്പെട്ടാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ സി.പി.എമ്മിനും ഇടതുപക്ഷത്തിനും വന്നേക്കാവുന്ന തിരിച്ചടി ചെറുതായിരിക്കില്ല. ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്നുള്ള ഈ വിട്ടുനില്‍ക്കല്‍ സി.പി.എമ്മിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമായിരുന്നു. ഇതില്‍ നിന്നാണ് പിണറായി വിജയന്‍ പാര്‍ട്ടിയെ കരകയറ്റിയിരിക്കുന്നത്. കേരളത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് ആര്‍ക്കെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടാകുക സ്വാഭാവികമാണ്. അത് സി.പി.എമ്മില്‍ സംഭവിക്കുകയും ചെയ്തു. പിണറായി വിജയന്റെ മാത്രം വിജയമല്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കാന്‍ തയാറായപ്പോള്‍ ഇതു സംബന്ധിച്ചു ഇനി കേരള പാര്‍ട്ടിയിലും തുടര്‍ചലനങ്ങളുണ്ടാകാം.

സഭയ്ക്കകത്തുള്ളതിനേക്കാള്‍ സി.പി.എമ്മിലെ കരുത്തര്‍ ഇക്കുറി പുറത്താണുള്ളത്. ഇതായിരിക്കും സി.പി.എം ഇനി അഞ്ചുവര്‍ഷം നേരിടാന്‍ പോകുന്ന വെല്ലുവിളിയും.
പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സി.പി.എമ്മും എല്‍.ഡി.എഫും നേടിയ വിജയത്തെ ചരിത്രമായും അല്ലാതെയുമൊക്കെ വിലയിരുത്തി ചര്‍ച്ചകള്‍ ഏറെ നടന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുന്ന ഏതൊരാള്‍ക്കും ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകുന്നതാണ് യു.ഡി.എഫിനും ബി.ജെ.പിക്കും ഏറ്റ തിരിച്ചടിയുടെ ആഴം. ഈ പരാജയങ്ങളെക്കുറിച്ച് കോണ്‍ഗ്രസും ബി.ജെ.പിയുമൊക്കെ പഠനങ്ങള്‍ നടത്തി തിരിച്ചുവരവിനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യാനായിരിക്കും ഇനി ശ്രമിക്കുക. അപ്പോള്‍ ചിലര്‍ക്ക് രാജിവയ്‌ക്കേണ്ടി വരും പുതിയ ചിലര്‍ രംഗപ്രവേശനം ചെയ്യും. ഇതൊക്കെയാണ് ഓരോ ജനാധിപത്യ പാര്‍ട്ടികളിലും നടക്കുന്നതും നടക്കേണ്ടതും. തോല്‍വികള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സര്‍വസാധാരണയാണ്. ഈ തെരഞ്ഞെടുപ്പിലും വലിയ രാഷ്ട്രീയ തോല്‍വികള്‍ സംഭവിച്ചു. ജോസ് കെ. മാണി, ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.വി ശ്രേയാംസ്‌കുമാര്‍, പി.സി ജോര്‍ജ്, ഷിബു ബേബി ജോണ്‍, കെ. സുരേന്ദ്രന്‍ അങ്ങനെ നീളുന്ന പട്ടികയില്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഒരു രാഷ്ട്രീയക്കാരനല്ലാത്തയാളും 'തോറ്റു'. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെയുള്ള ഈ 'തോല്‍വി' കേരള രാഷ്ട്രീയത്തില്‍ സാമുദായിക സംഘടനകളുടെ സമ്മര്‍ദ രാഷ്ട്രീയത്തിന് ഒരു പൊളിച്ചെഴുത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago