ശുഐബ് ഹൈതമി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു
ദുബൈ: ദുബൈ സുന്നി സെന്റര്‍ സംഘടിപ്പിച്ച ജെന്‍സീ ടോക്ക് പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ ഉസ്താദ് ശുഐബുല്‍ ഹൈതമി ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിദ്യാഭ്യാസ രംഗത്ത് അത്യുന്നതങ്ങളിലേക്ക് പറന്നെത്തിയാലും, ധാര്‍മികതയുമായുള്ള ആത്മബന്ധം അറുത്തുമാറ്റരുതെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉണര്‍ത്തി. മതനിരാസത്തിന്റെ മറവില്‍ ഒളിച്ചു കടത്തുന്ന ലഹരിയുടെയും ആസ്വാദനത്തിന്റെയും ജീവിതശീലങ്ങള്‍, പുതുതലമുറയെ കടുത്ത ദുരന്തങ്ങളിലേക്ക് എടുത്തെറിയുന്നു എന്നതാണ് സമകാലിക അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.
ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കു വേണ്ടി വെവ്വേറെ സംഘടിപ്പിച്ച പരിപാടികള്‍ക്ക്, ദുബൈ സുന്നി സെന്റര്‍ നേതാക്കള്‍ക്കൊപ്പം, കോയ സര്‍, വൈസ് പ്രിന്‍സിപ്പള്‍ അബ്ദുല്‍ നാസര്‍, ഇസ്‌ലാമിക് വിഭാഗം മേധാവി ശിഹാബുദ്ധീന്‍, മറ്റു അധ്യാപകര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കു ശുഐബ് ഹൈതമി മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."