HOME
DETAILS

യു.പിയില്‍ ജയിലില്‍ വെടിവെപ്പ്; മൂന്നു തടവുകാര്‍ കൊല്ലപ്പെട്ടു

  
backup
May 14, 2021 | 10:10 AM

national-shooting-inside-ups-chitrakoot-jail-three-dead-2021

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ജയിലിലുണ്ടായ വെടിവെപ്പില്‍ മൂന്നു തടവുകാര്‍ കൊല്ലപ്പെട്ടു. രാവിലെ 10 മണിയോടെ ചിത്രകൂടിലെ ജില്ല ജയിലിലാണ് സംഭവം. രണ്ടു പേരെ തടവുകാരിലൊരാള്‍ തന്നെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ ആക്രമണം നടത്തിയ തടവുകാരനെ പൊലിസ് വെടിവെക്കുകയുമായിരുന്നു.

പടിഞ്ഞാറന്‍ യു.പിയിലെ ഗുണ്ടാത്തലവനായ മുകീം കാല, കിഴക്കന്‍ യു.പി ഡോണായ മിറാസുദ്ദീന്‍ എന്നിവര്‍ക്ക് നേരെയാണ് തടവുകാരിലൊരാള്‍ വെടിയുതിര്‍ത്തത്. വിചാരണ തടവുകാരനായ അന്‍സുല്‍ ദീക്ഷിതാണ് ഇരുവരെയും കൊലപ്പെടുത്തിയത്. പിന്നീട് അന്‍സുലിനെ എന്‍കൗണ്ടറിലൂടെ വധിക്കുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കുന്നു.

പടിഞ്ഞാറന്‍ യു.പിയിലെ ഗുണ്ടാത്തലവനാണ് കാലാ. ഷമ്‌ലി, മുസഫര്‍നഗര്‍, പടിഞ്ഞാറന്‍ യു.പി എന്നിവിടങ്ങള്‍ അടക്കി ഭരിച്ചിരുന്ന കാലാ നിരവധി കേസുകളില്‍പ്പെട്ട് ജയിലിലാകുകയായിരുന്നു. ഫെബ്രുവരിയില്‍ കാല ജയിലില്‍ കൊല്ലപ്പെട്ടേക്കാമെന്ന് ചൂണ്ടിക്കാട്ടി കാലയുടെ മാതാവ് അലഹബാദ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജയിലില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകും; രാഹുല്‍ ഗാന്ധിയുമായി രണ്ട് മണിക്കൂറോളം തുറന്ന് സംസാരിച്ചുവെന്ന് ശശി തരൂര്‍

Kerala
  •  4 minutes ago
No Image

ആദിവാസി പെൺകുട്ടിയുടെ മരണം: പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

crime
  •  12 minutes ago
No Image

പ്രണയത്തിന് തടസം നിന്നു; മാതാപിതാക്കളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്‌സായ മകൾ അറസ്റ്റിൽ

crime
  •  an hour ago
No Image

കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  അയോഗ്യതയില്ലെന്ന് സുപ്രിംകോടതി

National
  •  an hour ago
No Image

'ഒരു പ്രസക്തിയുമില്ലാത്ത, നടപ്പാക്കാന്‍ പോകാത്ത ബജറ്റ്'; കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവെന്ന് വിഡി സതീശന്‍

Kerala
  •  an hour ago
No Image

'ഞങ്ങൾ റെഡി, തീരുമാനം വേഗം വേണം'; പാകിസ്താനെ പരിഹസിച്ച് ഐസ്‌ലൻഡ് ക്രിക്കറ്റ്

Cricket
  •  an hour ago
No Image

മകളുടെ ലൈംഗികമായി പീഡന പരാതി വ്യാജം: അച്ഛനെതിരായ തടവുശിക്ഷ റദ്ദാക്കി ഹൈക്കോടതി; അമ്മയ്‌ക്കെതിരെ രൂക്ഷവിമർശനം

crime
  •  2 hours ago
No Image

ക്ഷേമപെൻഷനുകൾ മുതൽ ഇൻഷുറൻസുകൾ വരെ, സൗജന്യ വിദ്യാഭ്യാസം മുതൽ സൗജന്യ ചികിത്സ വരെ; വാഗ്ദാനങ്ങൾ നിറച്ച രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ്

Kerala
  •  2 hours ago
No Image

ആവശ്യം ഇതാണെങ്കില്‍ സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുന്നതാണ് നല്ലത്

Business
  •  2 hours ago
No Image

ചെന്നൈ കൊലപാതകം: അതിക്രൂരമായ കൂട്ടക്കൊലയ്ക്ക് പിന്നിൽ സുഹൃത്തുക്കളുടെ ലൈംഗികാതിക്രമ ശ്രമം

crime
  •  2 hours ago