HOME
DETAILS

ആശങ്ക പരത്തി ഷിഗെല്ല വ്യാപനം; കാസര്‍കോട് ജില്ലയില്‍ പ്രതിരോധ-ജാഗ്രതാ നടപടികള്‍ കര്‍ശനം

  
backup
May 04, 2022 | 3:49 AM

shigella-outbreak-concern-in-kasaragod-district

കാസര്‍കോട്: ഷിഗെല്ല വ്യാപന ആശങ്കയെ തുടര്‍ന്ന് കാസര്‍കോട് ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. ഷവര്‍മ കഴിച്ച് ആശുപത്രിയിലായവര്‍ക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കാന്‍ കാരണം ഷിഗെല്ലാ ബാക്ടീരിയ ആണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

രോഗബാധ സ്ഥിരീകരിച്ച നാല് കുട്ടികള്‍ക്ക് അനുഭവപ്പെട്ട ലക്ഷണങ്ങള്‍ തന്നെയാണ് ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും എന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. 57ഓളം പേരാണ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

വയറിളക്കം, പനി, വയറുവേദന, നീര്‍ജ്ജലീകരണം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാധാരണ രണ്ടു മുതല്‍ ഏഴു ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നതെങ്കിലും ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അപൂര്‍വം കേസുകളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കും.

കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വല തീരത്ത് എണ്ണടാങ്കർ പിടിച്ചെടുത്ത് കടൽക്കൊല തുടർന്ന് അമേരിക്കൻ സൈന്യം; മൂന്നു ബോട്ടുകൾ തകർത്ത് എട്ടു പേരെ കൊലപ്പെടുത്തി

International
  •  6 days ago
No Image

ഇസ്‌ലാം നിരോധിച്ച സ്ത്രീധനം മുസ്‌ലിം വിവാഹങ്ങളിലേക്കും വ്യാപിച്ചത് മഹ്‌റിന്റെ സംരക്ഷണം ദുര്‍ബലമാക്കുന്നു: സുപ്രിംകോടതി

National
  •  6 days ago
No Image

പ്രതിശ്രുത വധുവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ കാണാതായ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം അവശനിലയില്‍ കണ്ടെത്തി

Kerala
  •  6 days ago
No Image

മധ്യപ്രദേശിലെ ആശുപത്രിയില്‍ രക്തം സ്വീകരിച്ചതിന് പിന്നാലെ നാലു കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധ

National
  •  6 days ago
No Image

യശ്വന്ത്പൂര്‍ തീവണ്ടിയുടെ ചങ്ങല വലിച്ചു നിര്‍ത്തി

National
  •  6 days ago
No Image

ബംഗാളിലെ സംവരണപ്പട്ടിക; മുസ്‌ലിംകളെ വെട്ടാൻ കേന്ദ്രം; മതം നോക്കി ശുപാർശ ചെയ്ത 35 വിഭാഗങ്ങളും മുസ്‌ലിംകൾ 

National
  •  6 days ago
No Image

മൂന്നുവയസ്സുകാരന്‍ കുടിവെള്ള ടാങ്കില്‍ വീണുമരിച്ചു

Kerala
  •  6 days ago
No Image

തദ്ദേശം; ബി.ജെ.പിക്ക് വോട്ട് വിഹിതം കുറഞ്ഞു; സിറ്റിങ് സീറ്റുകളിലും വലിയ നഷ്ടം

Kerala
  •  6 days ago
No Image

ജില്ലാ പഞ്ചായത്തുകളെ ആര് നയിക്കും; ചർച്ചകൾ സജീവം; കോഴിക്കോട്ട് കോൺഗ്രസും മുസ്‌ലിം  ലീഗും പദവി പങ്കിടും

Kerala
  •  6 days ago
No Image

ഖത്തര്‍ ദേശീയ ദിനം: സ്വകാര്യ മേഖലയില്‍ നാളെ ശമ്പളത്തോടെയുള്ള അവധി

qatar
  •  6 days ago