HOME
DETAILS
MAL
ഉപരോധ ഘട്ടം
backup
May 23 2021 | 05:05 AM
ഒരു സ്ത്രീ മേഘത്തോട് ചോദിച്ചു:
എനിക്കെന്റെ പ്രിയതമനെ തിരിച്ചുതരുമോ?
എന്റെ ഉടയാടകള്‍
അവന്റെ രക്തംകൊണ്ട്
കഴുകിയിരിക്കുകയാണ്.
നീ മഴയായ് പെയ്തില്ലെങ്കില്‍,
ഈ ഫലഭൂയിഷ്ഠമായ മണ്ണില്‍
നീ മരമായ് പൂത്തുനില്‍ക്കുമോ?
മരങ്ങളാവില്ലയെങ്കില്‍
ഈറന്‍ പുതച്ച ഒരു ശിലയെങ്കിലുമാവൂ
മേഘമേ,
നീയൊരു ശിലയായ് മാറില്ലയെങ്കില്‍
എന്റെ ഇഷ്ടങ്ങളൊക്കെയും
പൂര്‍ണചന്ദ്രനോടാവും.
പ്രിയപ്പെട്ടവന്റെ സ്വപ്‌നങ്ങള്‍ കൊണ്ട്
നിറയ്ക്കപ്പെട്ട ഒരു ചന്ദ്രന്‍!
മകന്റെ ഖബറിടത്തില്‍ നിന്ന്
ഉമ്മ മകനോട് വിതുമ്പുന്നു:
ഈ ഉപരോധ ഘട്ടത്തില്‍,
സമയം വിദൂരങ്ങളിലേക്ക് പറക്കുകയാണ്.
അത് കാലത്തിന്റെ നിത്യതയില്‍
കഠോരമായ വേദനയെ പേറുന്നു.
ഉപരോധ ഘട്ടത്തില്‍,
ദൂരങ്ങളെല്ലാം എവിടെയോ പിന്‍വാങ്ങുന്നു.
അതിന്റെ ഇന്നലെകളേയും,
നാളെകളേയും
വേദനയോടെ ചേര്‍ത്തുവയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."