ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു; തീരുമാനം നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ
അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ഹാര്‍ദിക്കിന്റെ തീരുമാനം.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാനുള്ള ധൈര്യം ഞാന്‍ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവര്‍ത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ നടപടിയിലൂടെ ഭാവിയില്‍ ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,'' കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ ഹാര്‍ദിക് പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തന്നോട് ആലോചിക്കാറില്ലെന്നും ഹാര്‍ദിക് നേരത്തെ ആരോപിച്ചിരുന്നു. പാര്‍ട്ടിയില്‍ തനിക്കുള്ള അതൃപ്തി പരസ്യപ്പെടുത്തി ഹാര്‍ദിക് ട്വിറ്ററില്‍ നിന്ന് നേരത്തെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് എന്ന വിവരം ഒഴിവാക്കിയിരുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാട്ടീദാര്‍ പ്രവര്‍ത്തകനായ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."