HOME
DETAILS

രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളനെ വിട്ടയച്ചു; മോചനം മുപ്പത് വര്‍ഷത്തിന് ശേഷം

  
backup
May 18 2022 | 05:05 AM

national-supreme-court-orders-release-of-ag-perarivalan

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയാക്കപ്പെട്ട് 30 വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന പേരറിവാളന് ഒടുവില്‍ മോചനം.പേരവാളനെ വിട്ടയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ഭരണഘടനയുടെ 142ാം അനുഛേദപ്രകാരമാണ് ഉത്തരവ്. സുപ്രിം കോടതി ശിക്ഷയില്‍ ഇളവ് നല്‍കി.

ഭരണഘടനയുടെ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് മോചനത്തിന് ഉത്തരവിടുന്നുവെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

നളിനി ശ്രീഹരന്‍, ശ്രീലങ്കന്‍ പൗരനായ ഭര്‍ത്താവ് മുരുകന്‍ എന്നിവരുള്‍പ്പെടെ മറ്റ് ആറ് പ്രതികളുടെ മോചനത്തിനും വിധി വഴിയൊരുക്കും. 19ാമത്തെ വയസിലാണ് പേരറിവാളന്‍ രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലാകുന്നത്.

1998ല്‍ ഭീകരവിരുദ്ധ കോടതി പേരറിവാളനെ വധശിക്ഷക്ക് വിധിച്ചിരുന്നു. അടുത്ത വര്‍ഷം, സുപ്രിം കോടതി ശിക്ഷ ശരിവച്ചെങ്കിലും 2014ല്‍ ജീവപര്യന്തമായി ഇളവ് ചെയ്തു. ഈ വര്‍ഷം മാര്‍ച്ചില്‍ സുപ്രിം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.

പേരറിവാളന്‍ അറസ്റ്റിലാകുമ്പോള്‍ 19 വയസായിരുന്നു. രാജീവ് ഗാന്ധിയെ കൊല്ലാന്‍ ഉപയോഗിച്ച ബോംബുണ്ടാക്കാന്‍ ആവശ്യമായ ബാറ്ററികള്‍ കൊണ്ടുവന്നു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. ഐ.പി.സി 120 ബി (ഗൂഢാലോചന) , ഐ.പി.സി 320 (കൊലപാതകം) എന്നീ വകുപ്പുകളാണ് പേരറിവാളനെതിരെ ചുമത്തിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago