'താങ്കളുടെ വിശദീകരണം തൃപ്തമല്ല'; അലോപതിക്കെതിരായ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് രാംദേവിനോട് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: അലോപതി ഡോക്ടര്‍മാര്‍ക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് ബാബാ രാംദേവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഡോക്ടര്‍മാരെയും ആധുനിക വൈദ്യശാസ്ത്രത്തെയും അപമാനിച്ച രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് രാംദേവിന് കത്തെഴുതിയത്.
'അലോപ്പതി മരുന്നുകളെക്കുറിച്ചുള്ള നിങ്ങളുടെ പരാമര്‍ശം രാജ്യത്തെ ജനങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. തങ്ങളുടെ ജീവന്‍ പോലും പണയംവെച്ച് പോരാടുന്ന ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും രാജ്യത്തിന് ദൈവത്തേപ്പോലെയാണ്. ഡോ. വര്‍ധന്‍ ഹിന്ദിയില്‍ എഴുതിയ രണ്ട് പേജുള്ള കത്തില്‍ പറഞ്ഞു.
'നിങ്ങള്‍ കൊവിഡ് പോരാളികളെ അവഹേളിക്കുക മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു. താങ്കളുടെ വിശദീകരണം തൃപ്തമല്ല ... നിങ്ങള്‍ ഇതിനെക്കുറിച്ച് ചിന്തിക്കുകയും നിങ്ങളുടെ പ്രസ്താവനകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതും പരാജയപ്പെട്ടതുമാണ് എന്നാണ് രാംദേവ് ആരോപിക്കുന്നത്. അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെനന്നും രാംദേവ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."