കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
പെരിയ (കാസര്‍കോട്):കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചെര്‍ക്കാപാറ സ്വദേശിയും പ്രവാസിയുമായ കെ.രവീന്ദ്രനാഥ്, ഷിബ ദമ്പതികളുടെ മകന് അമ്പാടി എന്ന നന്ദഗോപന്(15), മഞ്ഞങ്ങാട്ടെ ദിനേശന്, രേഷ്മ ദമ്പതികളുടെ ഏക മകന് ദില്‍ജിത്ത് (14) എന്നിവരാണ് മരിച്ചത്. ദില്‍ജിത്ത് പെരിയ ഗവ ഹൈസ്കൂളിലും, നന്ദഗോപന് മാവുങ്കാലിലെ സെന്റ് ക്രൈസ്റ്റ് സ്കൂളിലേയും വിദ്യാര്‍ഥികളാണ്. വേനല്‍ അവധി കഴിഞ്ഞു സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെഇന്നു വൈകുന്നേരം 5.30 ഓടെ ദുരന്തമുണ്ടായത്.
പ്രദേശത്തെ സര്‍ഗം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന് സമീപത്തുള്ള പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് അപകടം. അയല്‍വാസികളായ ഇവര്‍ വൈകുന്നേരം ഫുട്ബോള്‍ കളി കഴിഞ്ഞ് നാലംഗ സംഘത്തോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കൂടെയുള്ള കുട്ടികളാണ് വിവരം പരിസരവാസികളെ അറിയിച്ചത്.
പ്രദേശവാസികളും കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."