HOME
DETAILS

വെണ്ണല വിദ്വേഷ പ്രസംഗക്കേസ്: പി.സി ജോര്‍ജിന് ഹാജരാകാന്‍ പൊലിസ് നോട്ടിസ്; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും

  
backup
May 25 2022 | 06:05 AM

p-c-george-will-appear-before-police-on-hate-speech-2022

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലിസ് പി.സി ജോര്‍ജിന് നോട്ടിസ് നല്‍കി. ഇന്ന് ഉച്ചക്ക് ശേഷം പി സി ജോര്‍ജ് ഹാജരായേക്കും. അറസ്റ്റു ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു.

കേസില്‍ പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. പരസ്യ പ്രസ്താവന പാടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നല്‍കിയത്. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും മുപ്പത് വര്‍ഷം എംഎല്‍എ ആയിരുന്ന തന്നെയും കുടുംബത്തേയും പൊലിസ് പീഡിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞിരുന്നു.

അതേസമയം മതവിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ അപേക്ഷയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  a month ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  a month ago
No Image

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

Kerala
  •  a month ago
No Image

നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്‍.എസ്.എസ് പുതിയ ഓഫിസ് തുറന്നു

National
  •  a month ago
No Image

തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു

International
  •  a month ago
No Image

ഇന്‍ഡ്യാ സഖ്യത്തിലുണ്ടായ അതൃപ്തിക്കിടെ രാഹുല്‍ഗാന്ധിയെയും കെജ്രിവാളിനെയും കണ്ട് ആദിത്യ താക്കറെ 

National
  •  a month ago
No Image

വഖ്ഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്; ഏകസിവില്‍കോഡിനെ കോടതിയില്‍ ചോദ്യംചെയ്യും

National
  •  a month ago
No Image

ബീരേന്‍ സിങ്ങിന് പകരക്കാരനെ കണ്ടെത്താനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

National
  •  a month ago
No Image

ഇറ വാര്‍ഷികാഘോഷങ്ങള്‍ വെള്ളിയാഴ്ച

oman
  •  a month ago
No Image

മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

Saudi-arabia
  •  a month ago