മസ്ജിദുല്‍ അഖ്‌സയിലെ അതിക്രമത്തിനു പിന്നാലെ ഗസയിലും ലബനാനിലും ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍
ബെയ്‌റൂത്ത്: മസ്ജിദുല്‍ അഖ്‌സയില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഗസ്സയിലും ലബനാനിലും വ്യോമാക്രമണം നടത്തി ഇസ്‌റാഈല്‍. തെക്കന്‍ ലെബനാനിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്ന് ഇസ്‌റാഈല്‍ ഡിഫെന്‍സ് ഫോഴ്‌സസ് പ്രതികരിച്ചു.
ബുധനാഴ്ച അല്‍ അഖ്‌സയില്‍ പൊലിസ് കടന്നുകയറിയതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുശേഷം ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളില്‍നിന്ന് തെക്കന്‍ ഇസ്‌റാഈലിലേക്ക് റോക്കറ്റാക്രമണമുണ്ടായി. ഇതിനുപിന്നാലെ ഇസ്‌റാഈല്‍ നിരവധി തവണ വ്യോമാക്രമണം നടത്തുകയായിരുന്നു.
മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥിക്കുകയായിരുന്ന ഫലസ്തീനി വിശ്വാസികള്‍ക്കുനേരെയാണ് ഇസ്‌റാഈല്‍ പൊലിസ് ആക്രമണം നടത്തിയത്. ഗ്രനേഡ് പ്രയോഗിക്കുകയും റബര്‍ പൊതിഞ്ഞ സ്റ്റീല്‍ ബുള്ളറ്റ് കൊണ്ട് വെടിവെക്കുകയുമായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സായുധരായ പൊലിസ് മസ്ജിദിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെയും വിശ്വാസികളെ ബലം പ്രയോഗിച്ച് പുറത്താക്കുന്നതിന്റെയും വിഡിയോ ദൃശ്യം പുറത്തുവന്നിരിന്നു. ഇസ്‌റാഈല്‍ വ്യോമാക്രമണത്തെ ഹമാസ് അപലപിച്ചു. ലബനാന്‍ പ്രധാനമന്ത്രിയും റോക്കറ്റാക്രമണെത്തെ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."