HOME
DETAILS
MAL
സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടും
backup
May 29 2021 | 07:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടിയേക്കും. ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. ഉച്ചയ്ക്ക് ശേഷം ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. ഇളവുകള്‍ ഘട്ടം ഘട്ടമായി നല്‍കുന്നതാണ് പരിഗണനയിലുള്ളത്.
കയര്‍ കശുവണ്ടി അടക്കം ചെറുകിട വ്യാവസായിക മേഖലക്ക് ഇളവുകൾ അനുവദിച്ചേക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവു ചെയ്യാന്‍ പാടുള്ളൂ എന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."