HOME
DETAILS
MAL
പി.സി ജോര്‍ജിന്റെ തൃക്കാക്കര പ്രചാരണത്തിന് തടയിട്ട് പൊലിസ്; നാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം
backup
May 28 2022 | 12:05 PM
കോട്ടയം: തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ പോലീസ് പി.സി ജോര്‍ജിന് നോട്ടീസ്. പി.സി ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലിസ്. നാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി.
അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ നാളെ 11 മണിക്ക് ഹാജരാകണം. പി.സി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പോകാനിരിക്കെയാണ് പൊലീസ് നീക്കം. സര്‍ക്കാരിന്റെ നാടകം പുറത്തായെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു.
പരസ്യപ്രചാരണം അവസാന ഘട്ടത്തില്‍ എത്തി നില്ക്കുമ്പോള് വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച മുന്‍ എംഎല്‍എ പി സി ജോര്‍ജ് ബി.ജെ.പിയുടെ പ്രചാരണത്തിനായി നാളെ തൃക്കാക്കരയിലെത്തുമെന്നായിരുന്നു അറിയിച്ചിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."