സത്യം തമസ്‌കരിക്കപ്പെടാതിരിക്കാന്‍ പരന്ന വായന ആവശ്യം: കെ.ടി ജലീല്‍
സംസ്ഥാനതല വായനോത്സവത്തിന് വര്‍ണാഭ തുടക്കം
തിരൂർ
ഈ കാലഘട്ടത്തില്‍ സത്യം തമസ്‌കരിക്കപ്പെടാതിരിക്കാന്‍ പരന്ന വായന ആവശ്യമാണെന്ന് മുൻ മന്ത്രി കെ.ടി ജലീല്‍ എം.എല്‍.എ. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ വായനോത്സവം തിരൂർ തുഞ്ചന്‍ പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണകർത്താക്കളുടെ ശ്രമത്തോടെ ചരിത്രപുസ്തകങ്ങളിൽനിന്നും സത്യങ്ങൾ വെട്ടിമാറ്റി അസത്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഭരണാധികാരികൾക്ക് വിദ്യാഭ്യാസം നൽകേണ്ട ഒരു ദശാസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്.
ഈ ഘട്ടത്തിൽ ശരിയായത് എന്തോ അത് ജനങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കണം. അതിനും പരന്ന വായന വേണമെന്നും മുൻ മന്ത്രി പറഞ്ഞു.
രാജ്യത്ത് ഏകശിലാ സംസ്കാരം വേണമെന്നത് അചിന്തനീയമാണ്. ജനങ്ങളുടെ ഐക്യപ്പെടലില്ലാതെ രാജ്യത്തിന് മുന്നോട്ടു പോകാൻ കഴിയില്ല. എല്ലാ സംസ്കാരങ്ങളും കൂടിച്ചേർന്നതാണ് ബഹുസ്വര സംസ്കാരം. മതങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് പഠിച്ച് അന്വേഷണത്തിന് പുതിയ വഴി വെട്ടിത്തെളിച്ച് മുന്നോട്ടുപോകാന്‍ വായനയിലൂടെ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ മുഖ്യാതിഥിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."