HOME
DETAILS

അറേബ്യന്‍ പ്രണയ കാവ്യങ്ങള്‍

  
backup
May 30 2021 | 05:05 AM

56124565121-2
 
 
എയര്‍പോര്‍ട്ടിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന 'തല്‍ ഹാസല്‍'പട്ടണം വിമതരില്‍ നിന്നു സിറിയന്‍ സേന തിരിച്ചുപിടിച്ചതിനെ തുടര്‍ന്ന് എട്ടു വര്‍ഷങ്ങള്‍ക്കുശേഷം തുറന്നുപ്രവര്‍ത്തനമാരംഭിച്ച അലപ്പോ എയര്‍പോര്‍ട്ട്, അവിടെ നിന്ന് ഏറെ വിദൂരമല്ലാത്ത, മധ്യത്തില്‍ അടര്‍ന്നുവീണ ശേഷിപ്പുകളുള്ള ചത്വരത്തിന്റെ ഇടതുഭാഗത്തെ നെയിംബോര്‍ഡില്‍ പൊടിതിന്ന വെള്ളെഴുത്ത് എന്റെ കണ്ണിലുടഞ്ഞു, 'ലതാക്കിയ 175 കി.മീ'. പലായനങ്ങള്‍ ഒഴുകിയ നഗരവീഥികളും രക്തക്കറ കലര്‍ന്ന ചുവരെഴുത്തുകളും മുതുക് വളഞ്ഞ ഇലക്ട്രിക് പോസ്റ്റുകളും അപരിചിതത്വം രുചിക്കാന്‍ പോന്നതായിരുന്നു. 
 
പാതിജീവനില്‍ കിതച്ച് നീങ്ങവേ ബസ് ചുമച്ചുതുപ്പിയ വൃദ്ധനെപ്പോലെ ഒരിടത്ത് നിര്‍ത്തി. ബസ് സുരക്ഷ പരിശോധനകള്‍ക്ക് വേണ്ടി തകരക്കൂടിനടുത്തേക്ക് നീങ്ങി. യാത്രാ രേഖകള്‍ പരിശോധിക്കുന്നതിനിടക്ക് പാസ്‌പോര്‍ട്ടിലേക്കും മുഖത്തേക്കും മാറിയുള്ള നോട്ടം എന്നില്‍ ഭയമുണര്‍ത്തി. ഹാറൂന്‍ ലുത്ഫിയെന്ന ജര്‍മന്‍ യുവാവിനെ രണ്ട് ധ്രുവങ്ങളേന്തിയ പ്രപഞ്ചമായി തോന്നിയിട്ടുണ്ടാകണം, പുനര്‍ജന്മം അചിന്തനീയമായ മണ്ണില്‍ ഉയര്‍ത്തെന്നേല്‍പ്പിന്റെ സാധ്യതകളെ ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂടത്തിന്റെ ശ്രമം. ചുട്ടുപൊള്ളും മണല്‍പരപ്പില്‍ കുമിഞ്ഞുകൂടിയ ഹിമകണം പോലെ തോന്നിയതിനാല്‍ മുന്‍ധാരണകളുടെ ത്രാസില്‍ കുറച്ച് നേരം അവരെന്നെ അളന്നുകൊണ്ടിരുന്നു. കാലം തെറ്റിയ തണുപ്പില്‍ ഹിമാനിയായിത്തീര്‍ന്ന മരുക്കാട്ടിലെ ഉറവയാണ് ഞാന്‍. പക്ഷേ, മുന്‍പ് ഈ മരുക്കടലിലും വസന്തങ്ങള്‍ പുഷ്പിച്ചിരുന്നെന്ന് അവര്‍ ഓര്‍ക്കുന്നേയില്ല.
 
അനീസ റുഖാന്‍, വെള്ളയും നീലയും നിറകാവ്യങ്ങളായി രമിച്ചുനില്‍ക്കുന്ന തിഷരീന്‍ യൂനിവേഴ്‌സിറ്റി ക്യാംപസിലെ ലൈബ്രറി ഹാളിലൂടെ നടന്നുനീങ്ങുമ്പോള്‍ വര്‍ണങ്ങള്‍, ചുമന്നപൂക്കള്‍ അവളുടെ സ്‌കാര്‍ഫില്‍ വസന്തംനിറച്ചിരുന്നു. വര്‍ണമഴയില്‍ നീരാടുന്ന കാര്‍ക്കൂന്തലിനിടയിലൂടെ അവള്‍ തിരിഞ്ഞുനോക്കുമ്പോള്‍ പതിനാലാം രാവുദിച്ചത് ഞാനറിഞ്ഞു. പ്രണയലാവകള്‍ ഉരുക്കിത്തീര്‍ന്ന എന്റെ  പ്രപഞ്ചം അവസാനിച്ചിരിക്കുന്നു. ഇനിയുമൊരു പുനര്‍ജന്മമെങ്കില്‍ നിന്നെ നിര്‍വ്വചിക്കാനായിരുന്നെങ്കിലെന്ന് ഞാന്‍ കൊതിക്കുന്നു. കവിതകള്‍ പോലെ അവളും പിടിതരാതെ കാല്‍പനികതയുടെ ചോലകളിലൂടെ ഒഴുകിസഞ്ചരിച്ചു. വാക്കുകള്‍ വിറങ്ങലിച്ച സമാഗമങ്ങളില്‍ ജിബ്രാന്റെ 'അല്‍ മുസ്തഫ പ്രവാചകന്‍' മാത്രം വാചാലനായി. കവിതകള്‍ നിറഞ്ഞ വാക്കുകളുടെ താളങ്ങള്‍ പ്രണയനിര്‍വചനങ്ങളായി മാനസ പുസ്തകത്തില്‍ നിദ്രയിലാണ്ടു.
 
ശ്വാസം വീണ്ടെടുത്ത് ബസ് വീണ്ടും നീങ്ങിത്തുടങ്ങി. തെരുവീഥികള്‍ മെലിഞ്ഞിരിക്കുന്നു. അലപ്പോ നഗരത്തിലെ കവികള്‍ സമ്മേളിച്ചിരുന്ന മദ്യാലയമായ അന്‍ദലീബിലെ മാര്‍ബിള്‍ തറയിലുടഞ്ഞ ചില്ലു ചഷകങ്ങള്‍ പോലെ കോണ്‍ക്രീറ്റ് കട്ടകള്‍ പാതയോരങ്ങളിലേക്ക് പാതി തകര്‍ന്ന് തള്ളിനില്‍ക്കുന്നു. എങ്ങും തളംകെട്ടിനില്‍ക്കുന്ന നിശബ്ദത ഭേദിച്ചുകൊണ്ട് മുകളില്‍ ഡ്രോണുകള്‍ ഹൃദയമില്ലാതെ അലയുന്നു!. അഭ്യന്തര യുദ്ധത്തിന്റെ ശേഷിപ്പുകള്‍ നരകപ്രയാണം ഓര്‍മിപ്പിച്ചു. വര്‍ഷങ്ങളുടെ ചരിത്രഭാരംപേറിയ 'അലപ്പോ സിറ്റാഡല്‍' നിരര്‍ഥകമായി കൂട്ടിവച്ച ശിലച്ചീളായി പരിണമിച്ചിരിക്കുന്നു. ഇവിടെ ഞങ്ങള്‍ മാനംമുട്ടുന്ന സ്വപ്‌നമാളികകള്‍ പണിതിരുന്നു. ഞങ്ങളുടെ കവിതകളിലൂടെ ഹൃദയമുള്ളവരായി പരിണമിച്ചിരുന്ന മതില്‍ക്കെട്ടുകള്‍ ഹൃദയമില്ലാത്ത മനുഷ്യരാല്‍ തകര്‍ന്നിരിക്കുന്നു. ഇവിടെയീ നരകാഗ്നിയില്‍ നിന്നെ ഞാന്‍ തിരഞ്ഞു. ഉള്ളിലെ ഇരുട്ടുകളില്‍ നിലാവ് പെയ്യിച്ച നിന്റെ നീലക്കണ്ണുകളിലിന്ന് പൊടിപടര്‍ന്നുവോ? നടപ്പാതകള്‍ക്ക് താളംനല്‍കിയ പാദങ്ങളില്‍ ശവംതീനികളുടെ മുഷ്ടിപതിഞ്ഞുവോ? അറിയില്ല, പക്ഷേ, ഇത് സത്യമാണ്. നീയെന്റെ തടവറയായിരുന്നു, ഞാന്‍ മോചനം വെറുത്തിരുന്ന കാരാഗ്രഹം, ആ ഇരുമ്പു കമ്പികള്‍ക്കിടയില്‍ ഞാന്‍ അനുഭവിച്ച വിശാലതയോളം വരില്ല ഈ പ്രപഞ്ചം. ഇന്ന് ഞാന്‍ സ്വതന്ത്രനാണ്. കരയും കടലും കാടും നഗരവും മലയും ആകാശവും പുഴയുംകടന്ന് എനിക്ക് സഞ്ചരിക്കാനാകും, പക്ഷേ, നിന്നോളമെത്താത്തതെല്ലാം എനിക്ക് അഴികളാണ്..
 
സിറ്റാഡലും പിന്നിട്ട് ലതാക്കിയയിലേക്കുള്ള പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി വെള്ള ചുടുകട്ടകളാല്‍ നിര്‍മിതമായ കെട്ടിടങ്ങള്‍ പാതിജീവനില്‍ കണ്ടു. ഒരേ നിറത്തിലുള്ളതും ഭാഗികമായി തകര്‍ന്നതുമായ ചെറുവീടുകള്‍, തലമുണ്ഡനം ചെയ്ത ഈന്തപ്പന, മഞ്ഞപ്പിത്തം ബാധിച്ച തെരുവ് വിളക്ക്, കോണ്‍ക്രീറ്റുകള്‍ അടര്‍ന്നുവീണ് അസ്ഥിപഞ്ചരമായി കുത്തനെ നില്‍ക്കുന്ന ഇരുമ്പുകമ്പികള്‍, 'സെര്‍ജില്ല ഡെത്ത് സിറ്റി'യിലെ ശേഷിപ്പുകളിപ്പോള്‍ ഇരട്ടമരണം രുചിച്ച് പുനര്‍ജനിക്കാനാവാത്തവിധം വിജനമായിരിക്കുന്നു. സ്മൃതിയുടെ മണല്‍ക്കാറ്റ് ബോധം മറക്കുന്നതിന് മുന്‍പ് ബസ് പ്രധാന പാതയിലെത്തി. വിജനമായ റോഡിന്റെ ഇരുവശവും ജീവിതങ്ങളില്ലാത്തതിനാല്‍ മുകളിലെ ശവംതീനികളുടെ ശല്യമില്ലെന്ന് പ്രതീക്ഷിക്കാം.
 
2011ലെ അറബ് വസന്തത്തിന്റെ ചെറുഗന്ധം യൂനിവേഴ്‌സിറ്റി കവാടത്തിലും പരന്നിരുന്നു. ചില വണ്ടുകളുടെ തിടുക്കം കുഴപ്പങ്ങള്‍ക്ക് വേഗത കൂട്ടി. ക്യാംപസ് അപ്പോഴേക്കും രണ്ട് വിഭാഗങ്ങളായി മാറിയിരുന്നു. ഭരണകൂടത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും,  താമസിയാതെ സമരപ്പന്തലുകളിലെ മുദ്രാവാക്യങ്ങളില്‍ കലുഷഭാവം നിറഞ്ഞു. പുകപടര്‍ന്നു, തീനാളമുയര്‍ന്നു, നിറംചുവന്നു, മാനം ഇരുണ്ടു, ഭയം പെയ്തിറങ്ങി. ലൈബ്രറി ഹാളിന്റെ ഇടതുമൂലയില്‍ പ്രണയകവിയും സ്ത്രീകവിയുമായി അറിയപ്പെട്ടിരുന്ന 'നിസാര്‍ തൗഫീഖ് ഖബ്ബാനി'യുടെ 'അറേബ്യന്‍ പ്രണയ കാവ്യങ്ങളി'ല്‍ ലയിച്ചിരുന്ന അനീസയുടെ അടുത്തേക്ക് കിതപ്പോടെ ഞാനെത്തി. ഉള്ളില്‍ പുകയുന്ന ഭയം വാക്കുകള്‍ക്ക് വിലങ്ങുവച്ചു. കൈപിടിച്ച് വരാന്തയിലൂടെ ഓടി. കോളജ് ഓഫ് എഡുക്കേഷന്‍ മന്ദിരത്തിന്റെ പിറകിലൂടെയുള്ള ഊടുവഴിയിലൂടെ പ്രധാനകവാടത്തിന്റെ വലതുഭാഗത്തോട് ചേര്‍ന്നുകിടക്കുന്ന ചെറിയ കവാടമായിരുന്നു ലക്ഷ്യം. പക്ഷേ, അപ്പോഴേക്കും സൈന്യം അവിടെയും എത്തിച്ചേര്‍ന്നിരുന്നു. മറ്റു മാര്‍ഗമില്ലാത്തതിനാല്‍ കലാലയ നാടകങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന സിറിയന്‍ പതാകയുടെ നിറംതേച്ച വലിയ ഡ്രം കുത്തനെ വച്ച് മതില്‍ചാടി, പിന്നാലെ ഞാനും. പക്ഷേ, പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു യാഥാര്‍ഥ്യം, വൈകിപ്പോയിരുന്നു, ഇരുഭാഗങ്ങളില്‍ നിന്നും പൊലിസ് സൈന്യം പാഞ്ഞടുത്തു. ആക്രോശങ്ങള്‍ പതിയെ പ്രഹരങ്ങള്‍ക്ക് വഴിമാറി. ബൂട്ടിനടയില്‍ ഞാനൊരു ശിലയായി മാറി, ചുവന്ന് നനഞ്ഞ കല്‍പ്രതിമ. കോണ്‍ക്രീറ്റ് പാതയിലൂടെ വലച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ കണ്ണിനുമുന്നില്‍ തൂങ്ങിനില്‍ക്കുന്ന ചുവപ്പിനിടയിലൂടെ അവളെ ഞാന്‍ കണ്ടു. കൊഴിഞ്ഞുവീണ തൂവല്‍പോലെ, ചവിട്ടിമെതിച്ച ജാസ്മിന്‍ പുഷ്പംപോലെ തറയില്‍ ബോധമറ്റ് കിടക്കുന്നു. എന്റെയുള്ളിലെ നിലവിളികളുടെ ശബ്ദം നഷ്ടപ്പെട്ടിരുന്നു. നിസഹായതയുടെ ഭാരവും പേറി ഇഴഞ്ഞുനീങ്ങുമ്പോള്‍ ആ കൈകളില്‍ ഞാനത് കണ്ടു, മെലിഞ്ഞ കൈകളില്‍ അറേബ്യന്‍ പ്രണയ കാവ്യങ്ങള്‍ ചോരയുടുത്തിരുന്നു.
 
'അല്ലദാഖിയ ഹബീബീ', ഡ്രൈവറുടെ വിളി ഓര്‍മകളില്‍ തട്ടിയുടഞ്ഞു. ദീര്‍ഗമായ കുത്തിയിരുപ്പ് കൊണ്ട് ശരീരമാകെ വേദന അനുഭവപ്പെട്ടു. വിരലിലെണ്ണാവുന്ന ചില വാഹനങ്ങള്‍ മാത്രം നഗരം ബാക്കിയുണ്ടെന്ന് തോന്നിപ്പിച്ചു. പതിയെ ബസ് സ്റ്റേഷനില്‍ നിന്നു കാല്‍നടയായി നീങ്ങി.  യൂദ്ധം താരതമ്യേനെ ഏറെ ദഹിപ്പിച്ചിട്ടില്ലാത്ത നഗരം, എങ്കിലും നഗരവീഥികളില്‍ പലായനങ്ങളുടെ ശ്വാസംമുട്ടലുണ്ട്. പാതി തകര്‍ന്ന കെട്ടിടങ്ങള്‍, അലസമായി കൂട്ടിയിരിക്കുന്ന മാലിന്യങ്ങള്‍, ഇപ്പോഴും വിട്ടുമാറാത്ത പുകച്ചുരുളുകള്‍, അവ നരകമോചനം കൊതിച്ച് ആകാശം തേടുന്നുണ്ടായിരുന്നു, അവിടെ തകര്‍ന്ന പുറങ്ങളാല്‍ വിശ്രമിക്കുന്ന വൃദ്ധരുടെ ജീര്‍ണിത ശരീരങ്ങളെ ആശ്വസിപ്പിച്ചേക്കാം, താമസിയാതെ തങ്ങളിലേക്ക് എത്തിച്ചേരുമെന്ന് ഉറപ്പിച്ച മക്കളെ കാത്തിരിക്കുന്ന സ്ത്രീകളെ കണ്ടേക്കും, ഭൂമിയില്‍ നിന്നും പിതാവ് മധുരങ്ങള്‍ കൊണ്ടു വരുമെന്ന് ആശിച്ചിരിക്കുന്ന ബാല്യങ്ങളെ തലോടിയേക്കാം.
 
ഇവിടെ, എനിക്ക് മുന്‍പില്‍ ലതാക്കിയ നഗരം ഇരുണ്ടതും വിമൂകവുമാണ്, നഷ്ടപ്രണയത്തിന്റെ ശേഷിപ്പുകള്‍ തിരക്കുന്നവന്ന് നഗരം നല്‍കുന്ന സൂചനകളായിരുന്നു എല്ലാം. കൂട്ടുകാരികളുടെ വീടുകള്‍ പലതും ശ്മശാനങ്ങളാണ്, ചില ബന്ധുവീടുകളില്‍ തിരക്കി, അവ മറ്റു ചിലരുടെ ബന്ധനങ്ങളായി മാറിയിരുന്നു, മുകളില്‍ സൂര്യന്‍ ഇളിച്ച് കാട്ടുന്നു. 'അല്‍ തവറയി'ലെ കോഫീ ഹൗസുകളിലും 'അല്‍ ജലായി'ലെ ബന്ധുവീട്ടിലും തിരക്കി. എല്ലാം വ്യര്‍ഥമായിരുന്നു.
 
കടല്‍ത്തിരകള്‍ക്ക് മുന്‍പില്‍ അല്‍ റംല് അല്‍ ജനൂബി കടല്‍തീരത്ത് വെള്ളിമണലില്‍ മരത്തണലിലിരുന്ന് കാത്തിരിപ്പ് തുടരുകയാണ് ഞാന്‍, പ്രതീക്ഷകളുടെ അലകള്‍ വീറൊട്ടും കുറയാതെ മനസില്‍ കുടിയിരുത്തിയിട്ടുണ്ട്. അപ്പോഴും മുകളില്‍ പരുന്തുകള്‍ ഇര തേടി അലയുന്നുണ്ടായിരുന്നു. ക്ഷണിക്കാതെയെത്തിയ കടല്‍ക്കാറ്റ് കണ്‍പീലികളുടെ നനുത്ത യൗവനം നുകര്‍ന്ന് പ്രയാണം തുടര്‍ന്നു. അന്നേരം, 'വിരഹത്തിന്റെ നിമിഷത്തിലല്ലാതെ പ്രണയം അതിന്റെ ആഴമറിയുന്നില്ലെന്ന' ജിബ്രാന്‍ വരികള്‍ പ്രണയകാവ്യങ്ങളായി അലകളില്‍ ഇക്കിളികൂട്ടി കാതങ്ങള്‍ താണ്ടുന്നത് ഞാനറിഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago