രാജ്യത്തെ മെഡിക്കല്‍ ഓക്സിജന്‍ ഉല്പാദനം പത്തിരട്ടിയായി വര്‍ധിച്ചെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ ഓക്സിജന്‍ ഉല്പാദനം പത്തിരട്ടിയായി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്കീബാത്തിനിടെയാണ് പ്രധാനമന്ത്രിയുടെ അവകാശ വാദം.
സാധാരണ 900 മെട്രിക് ടണ്‍ ഓക്സിജനാണ് ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നത്. ഇപ്പോഴത് 9500 ടണ്ണായി വര്‍ധിച്ചു. അതായത് മെഡിക്കല്‍ ഓക്സിജന്‍ ഉല്പാദനത്തില് പത്തിരട്ടിയുടെ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് പറയുന്നതിനിടെ മോദി ചൂണ്ടിക്കാട്ടി.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എങ്കിലും കൊവിഡ് എന്ന വെല്ലുവിളി എത്ര വലുതായാലും അതിനെ രാജ്യം നേരിടും. സര്‍വശക്തിയുമെടുത്ത് കൊവിഡിനെതിര പോരാടാന്‍ രാജ്യം തയ്യാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."