HOME
DETAILS

യു.എം അബ്ദുല്‍റഹ്മാന്‍ മുസ്‌ല്യാരുടെ മകന്‍ മുജീബ് മൊഗ്രാല്‍ അബുദാബിയില്‍ നിര്യാതനായി

  
backup
April 09 2023 | 14:04 PM

abudhabi-death-kmcc-samastha-obit

അബൂദാബി: സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്മാന്‍ മുസ്‌ല്യാരുടെ മകന്‍ യു.എം മുജീബ് മൊഗ്രാല്‍ (52) അബൂദബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അബൂദബി കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. അബൂദബിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ 28 വര്‍ഷമായി അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്ന മുജീബ് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ കായിക വിഭാഗം സെക്രട്ടറി, മലബാര്‍ ഇസ്‌ലാമിക് കോംപഌ്‌സ് (എംഐസി) അബുദാബി കമ്മിറ്റി വൈസ് പ്രസിഡണ്ട്, ചെങ്കള ശിഹാബ് തങ്ങള്‍ അക്കാദമി വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.

എംഐസി ജനറല്‍ സെക്രട്ടറി കൂടിയായ പിതാവ് യു.എം അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ കഴിഞ്ഞ ഒരു മാസമായി സന്ദര്‍ശക വിസയില്‍ യുഎഇയിലുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരേതയായ മറിയം ആണ് മാതാവ്. ഭാര്യ: ഖദീജ. മക്കള്‍: നഈമ, നബീല്‍, നിയാല്‍, ഹഫ്‌ല. സഹോദരങ്ങള്‍: ശിഹാബ്, ഫസല്‍, ഇര്‍ഫാന്‍, ശഹീര്‍ (ദുബൈ), അമീന്‍ (അബുദാബി), ഖദീജ, ഷാഹിന, പരേതയായ ഷാഹിത.

മുജീബിന്റെ വിയോഗത്തില്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്, ട്രഷറര്‍ സി.എച്ച് അസ്‌ലം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുല്‍ സലാം, ട്രഷറര്‍ ശിഹാബ് പരിയാരം, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ചേക്കു, ജനറല്‍ സെക്രട്ടറി അഷറഫ് പള്ളംകോട്, ട്രഷറര്‍ ഉമ്പു ഹാജി, തുടങ്ങിയവര്‍ അനുശോചിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago