HOME
DETAILS

  80:20 അനുപാതം: നിലപാട് വ്യക്തമാക്കാന്‍ കഴിയുന്നില്ല ; സര്‍ക്കാരിലും സി.പി.എമ്മിലും ആശയക്കുഴപ്പം  

  
backup
May 30 2021 | 19:05 PM

5412568412535413-2

 

തിരുവനന്തപുരം:  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചൊല്ലി  സി.പി.എമ്മില്‍ സര്‍ക്കാരിലും ആശയക്കുഴപ്പം. കോടതിവിധി വന്ന് മൂന്നു  ദിവസമായിട്ടും എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് സര്‍ക്കാര്‍.  

സി.പിഎമ്മിലാകട്ടെ, ഭൂരിഭാഗം പേരും കോടതിവിധിയെ എതിര്‍ക്കുമ്പോള്‍  തന്നെ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനാല്‍ മുഖ്യമന്ത്രി തന്നെ  അന്തിമതീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ്.

ഇരു സമുദായക്കാരെയും ഒപ്പംനിര്‍ത്താനുള്ള ഫോര്‍മുലയില്‍ കുരുങ്ങിക്കിടക്കുകയാണ് പാര്‍ട്ടിയും സര്‍ക്കാരും.

സി.പി.എമ്മില്‍  തന്നെ വിധിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കണമെന്ന നിലപാട്  ഒരുവിഭാഗം എടുക്കുമ്പോള്‍ ക്രിസ്ത്യന്‍ സമുദായത്തെ പിണക്കാതെ എങ്ങനെ  മുന്നോട്ടുപോകാമെന്ന ചിന്തയിലാണ് മുഖ്യമന്ത്രി. കോടതിവിധിക്കെതിരേ  സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പരസ്യമായി നിലപാട്  സ്വീകരിച്ചപ്പോള്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രി എം.വി  ഗോവിന്ദന്‍ വിധിയെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തു. ഹൈക്കോടതി വിധി  നടപ്പാക്കുമെന്നായിരുന്നു മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ പഠിച്ച് നടപടി  എന്താണെന്ന് തീരുമാനിക്കുമെന്നാണ് വകുപ്പ് കൈകാര്യം ചെയ്യുന്ന  മുഖ്യമന്ത്രിയുടെ മറുപടി. ഇതേ ന്യായീകരണം തന്നെയാണ് നിയമമന്ത്രിയായ  പി. രാജീവും പറഞ്ഞത്. 

വിധിയില്‍ അപ്പീല്‍ പോകണമെന്ന് ഇടതുമുന്നണിയ്‌ക്കൊപ്പം നില്‍ക്കുന്ന  ഐ.എന്‍.എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഇന്നു ചേരുന്ന സി.പി.എം അവൈലബിള്‍ സെക്രട്ടേറിയറ്റ്  ചര്‍ച്ച ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago