HOME
DETAILS

വീണ്ടും കൊവിഡ്;നേരിടാൻ മടിക്കേണ്ട

  
backup
April 09 2023 | 23:04 PM

again-covid-do-not-hesitate-to-face


കൊവിഡിന്റെ ഭീതിയിൽ നിന്ന് ലോകം മുക്തമായി വരുന്നതേയുള്ളൂ. കഴിഞ്ഞ വർഷം ആശ്വാസത്തിന്റേതായിരുന്നു. കൊവിഡ് വ്യാപനത്തിനുശേഷം കൊവിഡാനന്തര അസുഖങ്ങൾ ജനങ്ങളെ വലച്ചു തുടങ്ങിയിട്ടുണ്ട്. കൊവിഡ് മുക്തരായി ഒരുവർഷം കഴിഞ്ഞ ശേഷവും പലരും കൊവിഡാനന്തര അസുഖങ്ങളുടെ പിടിയിലാണ്. ഇതിനിടെ വീണ്ടും കൊവിഡ് കേസുകൾ വ്യാപിക്കുന്നുവെന്നാണ് വാർത്തകൾ. കഴിഞ്ഞയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രാലയം വിവിധ സംസ്ഥാനങ്ങൾക്ക് കൊവിഡ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഈ ആഴ്ച സംസ്ഥാനങ്ങളിൽ കൊവിഡ് മോക്ഡ്രിൽ നടത്താനും നിർദേശമുണ്ട്.


കഴിഞ്ഞ ആറുമാസത്തിനിടെയുള്ള ഏറ്റവും കൂടിയ കൊവിഡ് നിരക്കാണ് വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ 5,357 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശനിയാഴ്ച 6,155 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സതേടിയത്. 11 പേരാണ് കഴിഞ്ഞ 24 ദിവസത്തിനിടെ മരിച്ചത്. ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 5,30,965 പേരാണ്. ഇതുവരെയുള്ള രോഗവ്യാപനം കണക്കിലെടുക്കുമ്പോൾ 1.19 ശതമാനമാണ് മരണനിരക്ക്.
കേരളത്തിൽ ഉൾപ്പെടെ കൊവിഡ് വ്യാപിക്കുന്നുണ്ട്. ഈ മാസം 10നും 11നും സ്വകാര്യ, സർക്കാർ ആശുപത്രികളിലും മറ്റും കൊവിഡ് മോക്ഡ്രിൽ നടത്താനാണ് കേന്ദ്രസർക്കാർ നിർദേശം. ആശുപത്രികളിൽ മൂന്നാഴ്ച മുമ്പ് തന്നെ മാസ്‌ക് നിർബന്ധമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കുന്നുണ്ട്. ഗർഭിണികൾ, പ്രായമായവർ, ജീവിതശൈലീ രോഗമുള്ളവർ തുടങ്ങിയവർ മാസ്‌ക് ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

രോഗവ്യാപനത്തെ തുടർന്ന് ഹരിയാനയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കി. 100ൽ കൂടുതൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിലാണ് ഇപ്പോൾ മാസ്‌ക് നിർബന്ധമാക്കിയത്. ഹരിയാനയിൽ കഴിഞ്ഞ ദിവസം 407 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതുച്ചേരിയിലും പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമാക്കിയിട്ടുണ്ട്. ആശുപത്രികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സർക്കാർ ഓഫിസുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലും മാസ്‌ക് നിർബന്ധമാണ്. സമാനരീതിയിൽ ഓരോ ദിവസവും വിവിധ സംസ്ഥാനങ്ങൾ കൊവിഡ് നിർദേശങ്ങൾ ശക്തിപ്പെടുത്തിവരികയാണ്.


രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോൺ എക്‌സ്.ബി.ബി 1.16 ആണ് ഇപ്പോൾ വ്യാപിക്കുന്നത്. ഉത്തർപ്രദേശിലെ നോയ്ഡയിലും ഗാസിയാബാദിലും കണ്ട ഈ വൈറസ് വകഭേദം തന്നെയാണോ മറ്റു സംസ്ഥാനങ്ങളിലും പടരുന്നതെന്ന് വ്യക്തമല്ല. രോഗികളിൽ നിന്നുള്ള സ്രവം ജനിതക പരിശോധന നടത്തിയാലേ ഇക്കാര്യം വ്യക്തമാകൂ. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരെയും കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയരാക്കേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ഉത്സവങ്ങളുടെ സീസണായതിനാൽ ജനങ്ങൾ തിങ്ങിക്കൂടുന്ന സാഹചര്യം രോഗവ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജനങ്ങൾ കൂടിച്ചേരുന്നതിന് നിയന്ത്രണം ഉൾപ്പെടെ അടുത്ത മാസങ്ങളിൽ പ്രതീക്ഷിക്കാം.
കൊവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണം. വേനൽ ശക്തിപ്പെട്ടതോടെ വൈറൽ പനിയും വ്യാപകമാണ്.

കേരളത്തിൽ വടക്കൻ മേഖലയിൽ വേനൽച്ചൂട് രൂക്ഷമാണ്. തെക്കൻ ജില്ലകളിലാകട്ടെ വൈകിട്ട് വേനൽ മഴയും പകൽ ചൂടുമാണ്. ഈ സാഹചര്യത്തിൽ പനി വിവിധ ജില്ലകളിൽ പടരുന്നുണ്ട്. വൈറൽ പനിയുമായി ആശുപത്രിയിലെത്തുന്നവരിലാണ് കൊവിഡ് പടരുന്നത്. പനി, കഫം, ചുമ, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകൾ ചികിത്സതേടിയെത്തുന്നത്. ഇത്തരക്കാരിലാണ് കൊവിഡ് കണ്ടെത്തുന്നതും. കൊവിഡ് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ആരോഗ്യവകുപ്പും പുറത്തുവിടുന്നില്ല. കൊവിഡാണെങ്കിൽ ഉചിതമായ ചികിത്സ തേടണമെന്നും അല്ലെങ്കിൽ ആരോഗ്യസ്ഥിതി ഗുരുതരമായേക്കുമെന്നും ഡോക്ടർമാർ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago