വാഹനമിടിച്ച് സഹോദരങ്ങള്‍ മരിച്ചു; ജോസ് കെ മാണിയുടെ മകന്‍ കെ.എം മാണിയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു
ഇടുക്കി: ജോസ് കെ. മാണിയുടെ മകന്‍ കെ.എം മാണി (19) വാഹനാപകടക്കേസില്‍ അറസ്റ്റില്‍. കെ.എം മാണി ഓടിച്ച ഇന്നോവയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചിരുന്നു. സ്‌കൂട്ടറില്‍ യാത്രചെയ്തിരുന്ന കരിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍ (35), സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.
അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുമാണ് കെ.എം മാണിക്കെതിരെ കേസെടുത്തത്. ജോസ് കെ. മാണിയുടെ സഹോദരീ ഭര്‍ത്താവാണ് വാഹനത്തിന്റെ ഉടമസ്ഥനെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അപകടസമയത്ത് വാഹനമോടിച്ചത് 47 വയസുള്ള ഒരാളാണ് എന്നായിരുന്നു എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വാഹനമോടിച്ചത് ജോസ് കെ. മാണിയുടെ മകനാണെന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തില്‍ വിട്ടതായി കോട്ടയം എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു.
അമ്മയുടെ സഹോദരിയുടെ കറുകച്ചാലിലെ വീട്ടില്‍പോയി മടങ്ങിവരുകയായിരുന്നു മരിച്ച സഹോദരങ്ങള്‍. കറിക്കാട്ടൂര്‍ ഭാഗത്തുനിന്ന് മണിമല ഭാഗത്തേക്കുവരികയായിരുന്നു അപകടമുണ്ടാക്കിയ കാര്‍. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു. ഇരുവരും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരായിരുന്നു. മേസ്തിരിപ്പണിക്കാരനായ യോഹന്നാന്‍ മാത്യുവിന്റെയും സിസമ്മയുടെയും മക്കളാണ്. മുണ്ടത്താനം പുത്തല്‍പുരയ്ക്കല്‍ അന്‍സുവാണ് മാത്യുജോണിന്റെ ഭാര്യ. അന്‍സു പൊന്‍കുന്നം അരവിന്ദ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."